ആധാര്‍ ബില്‍ ലോക്‌സഭയില്‍ പാസാക്കി; ധനബില്ലാക്കി അവതരിപ്പിച്ചതിനെതിരെ പ്രതിപക്ഷം രംഗത്ത്

ന്യൂഡല്‍ഹി: ആധാര്‍ ബില്‍ ലോക്‌സഭയില്‍ പാസാക്കി. സര്‍ക്കാരിന് ഭൂരിപക്ഷമുള്ള ലോക്‌സഭയില്‍ ധനബില്ലായാണ് ആധാര്‍ നിയമം പാസാക്കിയത്. രാജ്യസഭയെ മറികടന്ന് ധനബില്ലാക്കി അവതരിപ്പിച്ച സര്‍ക്കാരിന്റെ നീക്കം ഗൂഢാലോചനയാണെന്ന് പ്രതിപക്ഷം ആരോപിച്ചു. ലോക്‌സഭയില്‍ പാസാക്കിയ ധനബില്ലിന് മേല്‍ ചര്‍ച്ച നടത്താന്‍ മാത്രമേ ലോക്‌സഭയ്ക്ക് അവകാശമുള്ളൂ. ഭേതഗതി നടത്താന്‍ കഴിയില്ല. മാത്രവുമല്ല 14 ദിവസത്തിനുള്ളില്‍ ബില്‍ രാജ്യസഭ ചര്‍ച്ചയ്‌ക്കെടുത്തില്ലെങ്കില്‍ പാസ്സായതായി കണക്കാക്കും. സബ്‌സിഡി ഉള്‍പ്പടെ സര്‍ക്കാരിന്റെ ആനുകൂല്യങ്ങള്‍ വിതരണം ചെയ്യാനുള്ള ഏകജാലക സംവിധാനമായാണ് ആധാര്‍ കണക്കാക്കുന്നത്. കോണ്‍ഗ്രസിന് വേണമെങ്കില്‍ ബില്ലിന്റെ കോപ്പിറൈറ്റ് തരാമെന്നും പക്ഷെ ബില്‍ താമസിപ്പിക്കാന്‍ പറ്റില്ലെന്ന് ജെയ്റ്റ്‌ലി പറഞ്ഞു. രാജ്യത്തെ 97 ശതമാനം വരുന്ന പൗരന്‍മാരും ആധാറിന് കീഴില്‍ വന്നതായും ജെയ്റ്റ്‌ലി അവകാശപ്പെട്ടു. അതേ സമയം ആധാറിനെ കുറിച്ച് നിരവധി ആശങ്കകള്‍ നിലനില്‍ക്കെയാണ് ബില്‍ സര്‍ക്കാര്‍ പാസാക്കിയെടുത്തത്.

© 2025 Live Kerala News. All Rights Reserved.