ഒമാനില്‍ കനത്ത മഴ; രണ്ടു പേര്‍ ഒഴുക്കില്‍പ്പെട്ട് മരിച്ചു

മസ്‌കറ്റ്: ഒമാനില്‍ കനത്ത മഴ തുടരുന്നു. രണ്ടു പേര്‍ കൂടി ഒഴുക്കില്‍പ്പെട്ട് മരിച്ചു. നിസ്വയില്‍ മൂന്ന് ദിവസം മുമ്പ് കാണാതായ ആളുടെ മൃതദേഹം കണ്ടെത്തി. ഇതോടെ മഴമൂലമുള്ള മരണ സംഖ്യ അഞ്ചായി നാലുപേര്‍ ഒഴുക്കില്‍പ്പെട്ടും ഒരാള്‍ ഇടിമിന്നലറ്റെുമാണു മരിച്ചത്. സാനാവിനടുത്ത് ഖദറയില്‍ വെള്ളം ഉയര്‍ന്നത് ജനങ്ങളുടെ ജീവനു ഭീഷണിയായിട്ടുണ്ട്. ആദം ഇബ്രി, ബിഡ് ബിഡ്, സുര്‍, ഇബ്ര, സോഹാര്‍, ബഹല എന്നിവിടങ്ങളിലും കനത്ത മഴ തുടരുന്നു. ബഹലയില്‍ കനത്ത തോതില്‍ ആലിപ്പഴ വര്‍ഷവും ഉണ്ടായിരുന്നു. സുര്‍ ഇബ്ര റൂട്ടില്‍ ബിഡ് ബിഡില്‍ റോഡ് ഒലിച്ചുപോയി. ഗതാഗതം തടസപ്പെട്ടു.

© 2025 Live Kerala News. All Rights Reserved.