മാര്‍ക്രിസ്റ്റോം കമ്മ്യൂണിസ്റ്റായോ യച്ചൂരി സഭാംഗമായോ? കൂടിക്കാഴ്ച്ചയിലെ ഫലിത ബിന്ദുക്കള്‍

ന്യൂഡല്‍ഹി: മാര്‍ത്തോമ്മ സഭയുടെ വലിയ മെത്രാപ്പൊലീത്ത ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം തിരുമേനിയെ കമ്മ്യൂണിസ്റ്റാക്കിയെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരി ഫലിതം പറഞ്ഞു. യച്ചൂരിയെ സഭാംഗമാക്കിയെന്ന ഭാവമായിരുന്നു ക്രിസ്റ്റോം തിരുമേനിയുടെ മുഖത്ത്. കേരളത്തിലെ നിയമസഭാ തിരഞ്ഞെടുപ്പ്, വി.എസ്. അച്യുതാനന്ദന്റെ സ്ഥാനാര്‍ഥിത്വം എന്നിവയെ കുറിച്ചുള്ള പാര്‍ട്ടി കേന്ദ്രനേതാക്കളുടെ ചര്‍ച്ചകള്‍ സിപിഎം ആസ്ഥാനമായ എകെജി ഭവനില്‍ ചൂടുപിടിക്കുന്നതിനിടെയാണ് നര്‍മ്മത്തിന്റെ തണുപ്പുമായി ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം തിരുമേനി എത്തിയത്. വലിയ മെത്രാപ്പൊലീത്തയുടെ 100 ാം ജന്മദിനത്തോടനുബന്ധിച്ച് സംവിധായകന്‍ ബ്ലസി ഒരുക്കുന്ന ഹ്രസ്വചിത്രത്തിന്റെ ചിത്രീകരണത്തിന്റെ ഭാഗമായിട്ടായിരുന്നു ആ കൂടിക്കാഴ്ച. മനുഷ്യവിമോചനത്തിന്റെ തത്വശാസ്ത്രവും ദൈവശാസ്ത്രവുമെല്ലാം ചര്‍ച്ചചെയ്‌തെന്ന് യച്ചൂരി പറഞ്ഞു. തിരുമേനിയുമായുള്ള സംഭാഷണത്തിന്റെ സ്വാധീനം കൊണ്ടാകാം ഫലിതം കലര്‍ത്തിയായിരുന്നു യച്ചൂരിയുടെ മറുപടി. തിരഞ്ഞെടുപ്പ് കാലത്ത് പ്രത്യയശാസ്ത്ര പ്രശ്‌നങ്ങളൊന്നും കൂടിക്കാഴ്ച്ചകളില്‍ ഉണ്ടാകാറില്ലല്ലൊ.

© 2025 Live Kerala News. All Rights Reserved.