ന്യൂഡല്‍ഹി: ശ്രീ ശ്രീ രവിശങ്കറിന്റെ നേതൃത്വത്തില്‍ നടക്കുന്ന ആര്‍ട്ട് ഓഫ് ലിവിംഗ് സാംസ്‌കാരിക സമ്മേളനം ഇന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്യും. സമ്മേളനത്തിനായി ചട്ടങ്ങള്‍ ലംഘിച്ചു യമുനാ തീരത്ത് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തിയതിനു ആര്‍ട്ട് ഓഫ് ലിവിംഗ് ഫൗണ്ടേഷന് ദേശീയ ഹരിത ട്രൈബ്യൂണല്‍ വിധിച്ച അഞ്ച് കോടി രൂപ പിഴ കൊടുക്കാനുള്ള സമയ പരിധി ഇന്ന് വൈകീട്ട് അവസാനിക്കും. അതേസമയം ഉത്തരവിനെതിരെ ആര്‍ട്ട് ഓഫ് ലിവിംഗ് ഫൗണ്ടേഷന്‍ സുപ്രീം കോടതിയില്‍ അപ്പീല്‍ നല്കിയേക്കും. എന്നാല്‍ ഹരിത ട്രൈബ്യൂണല്‍ വിധിച്ച അഞ്ച് കോടി രൂപയുടെ പിഴ അടയ്ക്കില്ലന്നും ജയിലില്‍ പോകാന്‍ തയ്യാറെന്നും ശ്രീ ശ്രീ രവിശങ്കര്‍ അറിയിച്ചു. തന്റെ ട്വിറ്റര്‍ അക്കൗണ്ട് വഴിയാണ് ഇക്കാര്യം അറിയിച്ചത്.