കൊച്ചി: 22 വര്‍ഷങ്ങള്‍ക്ക് ശേ്ഷം സിദ്ധീഖ്-ലാല്‍ കൂട്ടുകെട്ടൊരുക്കുന്ന ചിത്രമാണ് കിംഗ് ലയര്‍. ദിലീപും പ്രേമം ഫെയിം മഡോണയും നായിക-നായകന്‍മാരാകുന്ന ചിത്രത്തിന്റെ ആദ്യ പോസ്റ്റര്‍ പുറത്തിറങ്ങി. ഒരു നുണയന്റെ കഥ എന്ന ടാഗ് ലൈനാണ് ചിത്രത്തിന് നല്‍കിയിരിക്കുന്നത്. സിദ്ധിഖ് തിരക്കഥയും ലാല്‍ സംവിധാനവുമാണ് നിര്‍വഹിച്ചിരിക്കുന്നത്. ദുബൈയിലും കേരളത്തിലുമായാണ് ഒരു മാസം കൊണ്ട് സിനിമയുടെ ചിത്രീകരണം പൂര്‍ത്തീകരിച്ചത്. ആശ ശരത്, ജോയ് മാത്യു, ബാലു വര്‍ഗ്ഗീസ് എന്നിവരാണ് സിനിമയിലെ മറ്റ് കഥാപാത്രങ്ങളാകുന്നത്. ദീപക് ദേവാണ് സംഗീതം. വേനല്‍ അവധിക്കാലം ആഘോഷമാക്കുക എന്ന ലക്ഷ്യത്തോടെയാണ് കിംഗ് ലയര്‍ തീയേറ്ററുകളിലേക്ക് എത്തുന്നത്.