ഭോപ്പാല്‍: എഞ്ചിനില്‍ പക്ഷി ഇടിച്ചതിനാലാണ് എയര്‍ ഇന്ത്യ വിമാനം ഭോപ്പാലില്‍ അടിയന്തരമായി നിലത്തിറക്കി. ഭോപ്പാലിലെ രാജ് ഭോജ് വിമാനത്താവളത്തിലാണ് വിമാനം അടിയന്തരമായി ഇറക്കിയത്. വിമാനം പറന്നുയര്‍ന്ന് ഉടനെ തന്നെ നിലത്തിറക്കുകയായിരുന്നു. എഞ്ചിനില്‍ പക്ഷി ഇടിച്ചതിനാലാണ് വിമാനം നിലത്തിറക്കിയത്. യാത്രക്കാര്‍ സുരക്ഷിതരാണ്. തകരാറുകള്‍ പരിഹരിച്ചാലുടന്‍ വിമാനം ടെയ്ക്ക് ഓഫ് ചെയ്യുമെന്ന് അധികൃതര്‍ അറിയിച്ചു.