കൊച്ചി: ഐസിയു എനിക്ക് വീട് പോലെയാണെന്നാണ് നടന്‍ ജിഷ്ണു ഫേസ്ബുക്കില്‍ കുറിച്ചു. അര്‍ബുദത്തിന്റെ പിടിയിലായ താരം ആശുപത്രിയില്‍ നിന്നാണ് തീര്‍ത്തും പൊസറ്റീവായ ഒരു സന്ദേശം ഫേസ്ബുക്കില്‍ കുറിക്കുന്നത്. ഡോക്ടര്‍ തന്നോട് പറഞ്ഞു, ചിരിക്കുന്ന ഒരു രോഗിയെ കാണുന്നത് വളരെ നല്ലതാണ്. അത് ചികിത്സിക്കാന്‍ തനിക്ക് ഊര്‍ജം നല്‍കുന്നു, നേഴ്‌സുമാര്‍ക്കും തന്നെ പരിചരിക്കാന്‍ എത്തുന്നവരോടൊപ്പം എപ്പോഴും ഞാന്‍ ചിരിക്കാറുണ്ട്. ഈ ചിരി പലപ്പോഴും വലിയ മാറ്റം വരുത്താറുണ്ട്. ചിരി ഒരു ഇന്ദ്രജാലമാണ് എന്നും ജിഷ്ണു ഫേസ്ബുക്കില്‍ കുറിച്ചു.