കതിരൂര്‍ മനോജ് വധക്കേസില്‍ പി ജയരാജനെ കസ്റ്റഡിയില്‍ വിട്ടു; ചോദ്യം ചെയ്യാന്‍ സിബിഐയാണ് കസ്റ്റഡിയില്‍ ആവശ്യപ്പെട്ടത്

കണ്ണൂര്‍: ആര്‍എസ് നേതാവ് കിരൂര്‍ മനോജ് വധക്കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന സിപിഎം നേതാവ് പി ജയരാജനെ സിബിഐ കസ്റ്റഡിയില്‍ വിട്ടു. മൂന്ന് ദിവസത്തേക്കാണ് കസ്റ്റഡിയില്‍ വിട്ടത്. തലശ്ശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് സിബിഐയുടെ അപേക്ഷ പരിഗണിച്ച് കസ്റ്റഡിയില്‍ വിട്ടത്. ജയരാജന്റെ ആരോഗ്യനിലയില്‍ ആശങ്കയുണ്ടെന്ന് സിപിഐഎം പ്രതികരിച്ചു. 9,10, 11 തീയതികളില്‍ രാവിലെ 9 മണി മുതല്‍ വൈകിട്ട് ആറ് മണിവരെ ചോദ്യം ചെയ്യാന്‍ അനുവദിക്കണമെന്നാണ് സിബിഐ കോടതിയില്‍ ആവസ്യപ്പെട്ടത്. പരിയാരം മെഡിക്കല്‍ കൊളേജ്, കോഴിക്കോട് മെഡിക്കല്‍ കൊളേജ്, തിരുവനന്തപുരം ശ്രീചിത്ര എന്നിവടങ്ങളില്‍ ചികിത്സയിലായരുന്നു പി ജയരാജന്‍. ഫെബ്രുവരി 24നാണ് ജയരാജനെ വിദഗ്ധ പരിശോധനക്കായി ശ്രീചിത്രയില്‍ പ്രവേശിപ്പിച്ചത്. ശ്രീചിത്രയില്‍ ചികിത്സയ്ക്ക് ശേഷം അദ്ദേഹത്തെ തിരിച്ച് കോഴിക്കോട് മെഡിക്കല്‍ കൊളേജിലേക്ക് കൊണ്ടുവന്നു. ജയരാജന്റെ മെഡിക്കല്‍ റിപ്പോര്‍ട്ട് ലഭിച്ചതിന് ശേഷം കേസ് പരിഗണിച്ചാല്‍ മതിയെന്ന് സിബിഐ കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു. മാര്‍ച്ച് 11 വരെയാണ് ജയരാജന്റെ റിമാന്‍ഡ് കാലാവധി.

© 2025 Live Kerala News. All Rights Reserved.