ന്യൂഡല്‍ഹി: കേന്ദ്രമന്ത്രി സ്മൃതി ഇറാനിയുടെ കാര്‍ ഇടിച്ച് പരിക്കേറ്റവര്‍ക്ക് വേണ്ട സഹായങ്ങളെല്ലാം ചെയ്തുവെന്നുള്ള സ്മൃതി ഇറാനിയുടെ ട്വീറ്റ് കള്ളമെന്ന് തെളിഞ്ഞു. അപകടത്തില്‍ മരിച്ച ഡോക്ടറുടെ മകളാണ് സ്മൃതി ഇറാനിക്കെതിരെ കടുത്ത ആരോപണവുമായി രംഗത്തെത്തിയത്. അപകടത്തില്‍ ബൈക്കില്‍ നിന്നും തെറിച്ചുവീണപ്പോള്‍ കാറില്‍ നിന്നും സ്മൃതി ഇറാനി പുറത്തിറങ്ങിയിരുന്നെന്നും എന്നാല്‍ രക്ഷിക്കണമെന്ന അപേക്ഷയുമായി അവരുടെ കാല് പിടിച്ചെങ്കിലും തങ്ങളെ ശ്രദ്ധിക്കുകപോലും ചെയ്യാതെ അടുത്തുള്ള മറ്റൊരു വാഹനത്തില്‍ കയറിപോകുകയായിരുന്നെന്നും മകള്‍ സന്ദിലി പറയുന്നു. കൈകള്‍ കൂപ്പിയായിരുന്നു തന്റെ സഹോദരി സഹായമഭ്യര്‍ത്ഥിച്ചിരുന്നതെന്നും എന്നാല്‍ മന്ത്രി അത് കണ്ടഭാവം പോലും നടിച്ചില്ലെന്നും സഹോദരന്‍ അഭിഷേക് പറയുന്നു.