കൊച്ചി: ആഗ്രഹിക്കുന്നത് പിശുക്കില്ലാതെ നല്‍കുന്ന കൃഷ്ണനാണ് ലാലേട്ടനെന്ന് നടി ശ്വേതാമേനോന്‍. ബഹുമാനവും സംരക്ഷണവുമാണ് ഏത് സ്ത്രീയും പുരുഷനില്‍ നിന്ന് ആഗ്രഹിക്കുന്നതെന്നും മോഹന്‍ലാലില്‍ നിന്ന് അത് നിര്‍ലോഭം ലഭിക്കുന്നുണ്ടെന്നും ശ്വേതാമേനോന്‍ പറഞ്ഞു. പത്തുപേരുണ്ടെങ്കില്‍ അവരെയെല്ലാം കെയര്‍ ചെയ്യാന്‍ പുള്ളിക്കറിയാമെന്നും നമ്മുക്കും ഇങ്ങനെ ചെയ്യാന്‍ ആഗ്രഹമുണ്ടാകും പക്ഷേ നടക്കില്ല. അതുകൊണ്ട് മോഹന്‍ലാല്‍ കൃഷ്ണനാണെന്ന് തോന്നിയിട്ടുണ്ടെന്നും താരം പറഞ്ഞു. ഒരു സിനിമാ വാരികയിലാണ് മോഹന്‍ലാല്‍ കൃഷ്ണനാണെന്ന് തോന്നിയിട്ടുണ്ടെന്ന് ശ്വേതാ മേനോന്‍ പറഞ്ഞത്. നന്നായിട്ട് ആഹാരം കഴിക്കുകയും കഴിപ്പിക്കുകയും ചെയ്യുന്ന ആളാണ് ലാല്‍ എന്നും ഡയറ്റിംഗ് ഉള്ള ഒരാള്‍ക്ക്‌പോലും മോഹന്‍ലാലിന്റെ ലൊക്കേഷനില്‍ കഴിയാനാവില്ലെന്നും ഷൂട്ടിങ് കഴിയുമ്പോഴേയ്ക്കും കുറഞ്ഞത് രണ്ട് മൂന്ന് കിലോയെങ്കിലും കൂടുമെന്നും ശ്വേതാ മേനോന്‍ പറയുന്നു.