സഹപ്രവര്‍ത്തകന്റെ വെടിയേറ്റ് മലയാളി സിഐഎസ്എഫ് ജവാന്‍ ഉള്‍പ്പെടെ രണ്ടു പേര്‍ മരിച്ചു; വെടിവച്ചയാള്‍ക്കും ഭാര്യയ്ക്കും പരിക്ക്

മുംബൈ: മഹാരാഷ്ട്രയിലെ രത്‌നഗിരിയില്‍ സഹപ്രവര്‍ത്തകന്റെ വെടിയേറ്റ് മലയാളി സിഐഎസ്എഫ് ജവാന്‍ ഉള്‍പ്പെടെ രണ്ടു പേര്‍ മരിച്ചു. വെടിവച്ചയാള്‍ക്കും ഭാര്യയ്ക്കും പരിക്ക്. റനീഷ് (28) എഎസ്‌ഐ ബാലു ഗണപതി ഷിന്‍ഡേ (58) എന്നിവരാണ് മരിച്ചത്. രത്‌നഗിരി ഗ്യാസ് ആന്‍ഡ് പവര്‍ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയില്‍ സുരക്ഷാ ചുമതലയിലുള്ള കോണ്‍സ്റ്റബിള്‍ ഹരീഷ് കുമാര്‍ ആണ് വെടിവച്ചത്. ഇന്നലെ രാത്രിയാണ് സംഭവം.

സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ ഹരീഷിന്റെ ഭാര്യ പ്രിയങ്ക കുമാരിക്കു നേരെയും വെടിയുതിര്‍ത്തു. ഭാര്യയ്ക്കു നേരെ നിറയൊഴിച്ചതിന് ശേഷം ഹരീഷ് സ്വയം വെടിവയ്ക്കുകയും ചെയ്തു. ഇവരെ പിന്നീട് ആശുപത്രിയിലേക്ക് മാറ്റി. കൊല്ലപ്പെട്ടവരുമായി ഇതിനു മുന്‍പ് ഹരീഷ് കുമാര്‍ വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെട്ടിരുന്നുവെന്നുവെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.ഹരീഷിനെതിരെ ഐപിസി 302, 307, ആയുധ നിയമം 27 (3) എന്നിവ പ്രകാരം കേസെടുത്തു.

© 2025 Live Kerala News. All Rights Reserved.