ഗവര്‍ണ്ണര്‍ സംസ്ഥാനത്ത് പിടിമുറുക്കുന്നു. അനുമതിയില്ലാത്ത ഓഫ് ക്യാംപസ് സെന്ററുകള്‍ പൂട്ടാന്‍ ഉത്തരവ്

 

കൊച്ചി: എം ജി സര്‍വ്വകലാശാലയുടെ കീഴിലുള്ള സര്‍ക്കാര്‍ അനുമതിയില്ലാത്ത ഓഫ് ക്യാംപസ് സെന്ററുകള്‍ അടച്ചു പൂട്ടാന്‍ ഉത്തരവ്. സര്‍വ്വകലാശാല പരിധിയിലുള്ള സെന്ററുകള്‍ പൂട്ടാനാണ് ഉത്തരവ ്. സെന്ററുകള്‍ പൂട്ടാനുള്ള ഗവര്‍ണ്ണറുടെ ഉത്തരവ് സര്‍വ്വകലാശാലയ്ക്ക് ലഭിച്ചു.
133 സെന്ററുകളില്‍ 78 എണ്ണം നേരത്തെ പൂട്ടിയിരുന്നു. ഇന്നത്തെ ഉത്തരവോടെബാക്കി 55 സെന്ററുകളും പൂട്ടും. നിലവില്‍ പഠിച്ചുക്കൊണ്ടിരിക്കുന്ന കുട്ടികള്‍ക്ക് പ്രത്യേക സംവിധാനമൊരുക്കും. സര്‍വ്വകലാശാല നേരിട്ട് പരീക്ഷ നടത്തുകയും നോട്ടുകളയയ്ക്കുകയും ചെയ്യും.

© 2025 Live Kerala News. All Rights Reserved.