ഗുരുവായൂര്‍ ശ്രീകൃഷ്ണ കോളേജ് ക്യാമ്പസില്‍ മരം വീണു വിദ്യാര്‍ത്ഥിനി മരിച്ചു; രണ്ടു വിദ്യാര്‍ത്ഥികളുടെ നില ഗുരുതരം

തൃശൂര്‍: ഗുരുവായൂര്‍ ശ്രീകൃഷ്ണ കോളേജ് ക്യാമ്പസില്‍ മരം വീണു വിദ്യാര്‍ത്ഥിനി മരിച്ചു. പരുക്കേറ്റ രണ്ടു കുട്ടികളുടെ നില ഗുരുതരമാണ്. ഇവരെ തൃശൂര്‍ അമല മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. കാലിക്കറ്റ് സര്‍വകലാശാല ഡി സോണ്‍ കലോല്‍സവം നടന്നുകൊണ്ടിരിക്കെയാണ് അപകടം. ഒന്നാം വര്‍ഷ ബിരുദ വിദ്യാര്‍ഥിനിയാണ് മരിച്ചത്. വിദ്യാര്‍ഥികള്‍ വേദികളിലേക്കു വന്നുകൊണ്ടിരിക്കെയാണ് മരം കടപുഴകി വീണത്. വാഹനങ്ങളും മറ്റും പാര്‍ക്ക് ചെയ്ത സ്ഥലത്തേക്കാണ് മരം വീണത്. മൂന്നു കാറുകള്‍ക്കും നാശം സംഭവിച്ചു.
.

© 2025 Live Kerala News. All Rights Reserved.