ചെറുശ്ശേരി സൈനുദീന്‍ മുസ്‌ലിയാര്‍ അന്തരിച്ചു; വിടപറഞ്ഞത് സമസ്തയുടെ പ്രമുഖ പണ്ഡിതന്‍

കോഴിക്കോട്ട്: സമസ്ത ജനറല്‍ സെക്രട്ടറി ചെറുശ്ശേരി സൈനുദീന്‍ മുസ്‌ലിയാര്‍(72) അന്തരിച്ചു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. സമസ്തയുടെ പ്രമുഖ പണ്ഡിതനായിരുന്നു. 1937 ല്‍ ചെറുശ്ശേരി മുഹമ്മദ് മുസ്ലിയാരുടെയും പാത്തുമ്മുണ്ണിയുടെയും മകനായി മൊറയൂരില്‍ ജനിച്ചു. 22ാമത്തെ വയസില്‍ മതാധ്യാപനം തുടങ്ങി. സുന്നി മഹല്ല് ഫെഡറേഷന്റെ മാതൃകാ ദര്‍സ് സംരഭത്തിന്റെ തുടക്കത്തില്‍ 1977 മുതല്‍ 18 വര്‍ഷം ചെമ്മാട് മഹല്ലില്‍ മുദരിസായി. ചെമ്മാട് ദാറുല്‍ ഹുദയുടെ പ്രിന്‍സിപ്പലായിരുന്നു.

© 2025 Live Kerala News. All Rights Reserved.