കോഴിക്കോട്: നാഗ്ജി ഇന്റര്‍നാഷണല്‍ ക്ലബ്ബ് ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റില്‍ ജര്‍മ്മന്‍ ക്ലബ്ബായ ടിഎസ്‌വി എയ്റ്റി സിക്സ്റ്റി മ്യൂണിക്ക് സെമി കാണാതെ പുറത്തായി. നിപ്രോ എഫ്‌സി സെമിയില്‍ പ്രവേശിച്ചു.ഗ്രൂപ്പ് ബി യിലെ നിര്‍ണ്ണായക മത്സരത്തില്‍ ഉക്രൈന്‍ ക്ലബ്ബായ നിപ്രോ പെട്രോവ്‌സ്‌കിനോട് ജര്‍മ്മന് ടീം സമനില വഴങ്ങി. സെമിയുറപ്പിക്കാന് ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തിനാണ് 1860 മ്യൂണിക്കും നിപ്രോ പെട്രോവ്‌സ്‌കും കളത്തിലിറങ്ങിയത്. സെമി ബര്‍ത്തുറപ്പിക്കാന്‍ വിജയം അനിവാര്യമായിരുന്ന ജര്‍മ്മന്‍ പടക്ക് പക്ഷെ ഉക്രൈന്‍ പ്രതിരോധത്തെ മറികടക്കാനായില്ല. നിശ്ചിത സമയത്തും ഗോള്‍ നേടാനാകാതെ ഇരുടീമുകളും തുല്ല്യത പാലിച്ചതോടെ ഏഴു പോയിന്റുകളോടെ ഗ്രൂപ്പ് ചാമ്പ്യന്മാരായി നിപ്രോ എഫ്‌സി സെമിയില്‍ പ്രവേശിച്ചു.