ലണ്ടന്‍; ഇസ്ലാമിക് സ്റ്റേറ്റ് ഭീകരര്‍ 3400 സ്ത്രീകളെ ഇപ്പോഴും ലൈംഗികമായി പീഡിപ്പിക്കുന്നുണ്ട്. ഐഎസിന്റെ ലൈംഗിക അടിമത്വത്തിന് ഇരയായ യസീദി പെണ്‍കുട്ടിയായ നാദിയ മുരാദിന്റെ വെളിപ്പെടുത്തല്‍. ബ്രിട്ടനിലെ ട്രെഡ് യൂണിയന്‍ കോണ്‍ഗ്രസിനെ അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ് നാദിയ തന്റെ കുടുംബത്തെ ഐഎസ് ഇല്ലായ്മ ചെയ്തതിനെ കുറിച്ച് പറഞ്ഞു്. ‘ഞാന്‍ ഇത് പറയുമ്പോള്‍, എന്നെ കുറിച്ച് മാത്രമല്ല പറയുന്നത്, യുദ്ധഭൂമിയിലും മേഖലയിലുമുള്ള എല്ലാ സ്ത്രീകളുടേയും കുട്ടികളുടേയും വാക്കാണിത്’.
‘5800 യസീദ് സ്ത്രീകളും കുട്ടികളും ഐഎസിന്റെ തടവിലാണ്. കുറേ പേരെ അവര്‍ കൊന്നു. ദശലക്ഷങ്ങള്‍ ജീവിക്കാന്‍ ഇടം ഇല്ലാത്തവരായി. ഞങ്ങള്‍ യസീദികളില്‍ പുരുഷന്‍മാരെ അവര്‍ കൊന്നു, സ്ത്രീകളേയും കുട്ടികളേയും അടിമകളാക്കി. ഇസ്ലാമിന്റെ പേര് പറഞ്ഞ് അവര്‍ കൊലപാതകവും, ബലാല്‍സംഗവുമെല്ലാം ചെയ്യുന്നു. മൂന്ന് മാസം ഐഎസിന്റെ ലൈംഗിക അടിമയായി കഴിഞ്ഞ എന്റെ കഥ ദുരിതം നിറഞ്ഞതെന്ന് നിങ്ങള്‍ പറയുമായിരിക്കും, എന്നാല്‍ ഇതിലും വലിയ ദുരിതമാണ് മറ്റ് പലരും അനുഭവിക്കുന്നത്’.
നാദിയ മുരാദിന്റെ വാക്കുകളില്‍ കുടുംബാംഗങ്ങളെ എല്ലാം കൊന്നൊടുക്കിയവരോടുള്ള രോഷം നിഴലിക്കുന്നുണ്ട്.’ എന്റെ ആറ് സഹോദരന്‍മാരെ അവര്‍ കൊന്നു, പക്ഷേ ഒരു കുടുംബത്തില്‍ നിന്നും 10 സഹോദരന്‍മാര്‍ വരെ നഷ്ടപ്പെട്ടവരുണ്ട്. 3400 സ്ത്രീകള്‍ ഇപ്പോഴും ഐഎസിന്റെ പീഡനത്തില്‍ കഴിയുന്നു. അഭയാര്‍ത്ഥി ക്യാമ്പുകളില്‍ കഴിയുന്ന യസീദികളെ രക്ഷിക്കാന്‍ സഹായ ഹസ്തങ്ങള്‍ നീളണമെന്ന് അപേക്ഷിക്കുന്നു. യസീദി വംശഹത്യയാണോ ഐഎസ് ലക്ഷ്യമിടുന്നതെന്ന് ഞാന്‍ സംശയിക്കുന്നു. ഇതില്‍ അന്വേഷണം വേണം.’ ഇറാഖിലെ ഐഎസ് ഭീകരതയ്ക്ക് ഇരയാകുന്ന സ്ത്രീകള്‍ക്കും ഇരകള്‍ക്കും ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് പ്രചാരണ പ്രവര്‍ത്തനങ്ങളിലേര്‍പ്പെടുകയാണ് നാദിയ ഇപ്പോള്‍. ഇസ്ലാമിക് സ്റ്റേറ്റ് ഭീകരതയ്‌ക്കെതിരെ ലോകത്തെ ഒന്നിപ്പിക്കുകയാണ് ലക്ഷ്യം.