തൊണ്ണൂറ്റിനാല് കാരിയായ വൃദ്ധയെ ഹോം നഴ്‌സ് ക്രൂരമായി ഉപദ്രവിക്കുന്നതിന്റെ ദൃശ്യങ്ങള്‍ വൈറലാകുന്നു; വീഡിയോ കാണുക

ബ്യൂണസ് അയേഴ്‌സ്: മറവിരോഗം ബാധിക്കുകയും അവശനിലയിലാവുകയും ചെയ്ത 94കാരിയായ വൃദ്ധയ്ക്കാണ് തന്നെ പരിചരിക്കുന്ന ഹോം നഴ്‌സിന്റെ ക്രൂരപീഡനം. അര്‍ജന്റീനയുടെ തലസ്ഥാനനഗരമായ ബ്യൂണസ് അയേഴ്‌സിലാണ് സംഭവം നടന്നത്.വീട്ടില്‍ ആരുമില്ലാതിരുന്ന സമയത്ത് മനപ്പൂര്‍വ്വം വൃദ്ധയെ നിഷ്‌ക്കരുണം ഉപദ്രവിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. വൃദ്ധയുടെ മകള്‍ മുറിക്കുള്ളില്‍ ഒളിപ്പിച്ചിച്ചുവെച്ച ക്യാമറയില്‍ നിന്നാണ് രോഗിയെ പരിചരിക്കാന്‍ വന്ന സ്ത്രീയുടെ ക്രൂരത പുറത്തുവന്നത്.

https://www.youtube.com/watch?v=NHXnoyn7IVI

© 2025 Live Kerala News. All Rights Reserved.