കൊച്ചി: മലയാള സിനിമയിലെ എക്കാലത്തെയും മികച്ച ഛായാഗ്രഹനായ ഛായാഗ്രാഹകന്‍ ആനന്ദക്കുട്ടന്‍ (62) ഇനി ഫ്രയിം വെയ്ക്കില്ല. കൊച്ചിയിലായിരുന്നു അന്ത്യം. 150ല്‍ ഏറെ മലയാള ചലച്ചിത്രങ്ങള്‍ക്ക് ക്യാമറ ചലിപ്പിച്ചു. ഭരതം, ഹിസ്‌ഹൈനസ് അബ്ദുള്ള, മണിവത്തൂരിലെ ആയിരം ശിവരാത്രികള്‍, അഥര്‍വം, സദയം, ആകാശദൂത് തുടങ്ങിയ ഹിറ്റ് ചലച്ചിത്രങ്ങളില്‍ പ്രവര്‍ത്തിപ്പിച്ചു. മനസിലൊരു മയില്‍ എന്നതാണ് ആദ്യ ചിത്രം. 1954ല്‍ രാമകൃഷ്ണന്‍ നായരുടേയും കാര്‍ത്തിയായനി അമ്മയുടേയും മകനായി ജനിച്ചു. ഗീതയാണ് ഭാര്യ. മൂന്നു മക്കളുണ്ട്.