പനാജി: ബോളിവുഡ് നടന്‍ സിദ്ധാര്‍ഥ് മല്‍ഹോത്രയ്‌ക്കൊപ്പം ഇത്തവണ പ്രണയദിനാഘോഷിക്കുന്നത് കത്രീന കൈഫും ആലിയ ഭട്ടും. ഫെബ്രുവരി 14ന് ‘ബാര്‍ ബാര്‍ ദേക്കോ’ ചിത്രത്തിന്റെ ഷൂട്ടിംഗിനായി ഗോവയിലായിരിക്കും ഇരുവരും. നിത്യ മെഹ്‌റയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. റിതേഷ് സിദ്‌വാനി, കരണ്‍ ജോഹര്‍, ഫര്‍ഹാന്‍ അക്തര്‍ എന്നിവരാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. സെപ്തംബറില്‍ ചിത്രം പ്രദര്‍ശനത്തിനെത്തും. തന്റെ പ്രണയദിനം ആലിയ ഭട്ടിനോടൊപ്പമായിരിക്കുമെന്ന് സിദ്ധാര്‍ഥ് പൊതുവേദിയില്‍ അറിയിച്ചിരുന്നു. ഗൗരി ഷിന്‍ഡെയുടെ ചിത്രത്തിന്റെ ഷൂട്ടിംഗിനായി ആലിയയും ഫെബ്രുവരി 14 ന് ഗോവയിലെത്തുന്നുണ്ട്. എന്നാല്‍ കത്രീനയും ഒപ്പമുണ്ടാകുമെന്നാണ് പുതിയ വിവരം.