ഫെയ്‌സ്ബുക്ക് ബോര്‍ഡ് അംഗം മാര്‍ക്ക് ആന്‍ഡേഴ്‌സണ്‍ ട്വീറ്ററില്‍ ഇന്ത്യാ വിരുദ്ധ പരാമര്‍ശം ട്വീറ്റ് ചെയ്തു. ഫെയ്‌സ്ബുക്ക് സിഇഒ മാര്‍ക്ക് സുക്കര്‍ബര്‍ഗ് ആന്‍ഡേഴ്‌സണിന്റെ പ്രസ്താപനയില്‍ ഖേദം പ്രകടിപ്പിച്ചു. മാര്‍ക്ക് ആന്‍ഡേഴ്‌സണ്‍ തന്റെ ഇന്ത്യാ വിരുദ്ധ പരാമര്‍ശം ഉള്‍ക്കൊള്ളുന്ന ട്വീറ്റ് പിന്‍വലിച്ച് മണിക്കൂറുകള്‍ക്കകം തന്നെയാണ് ട്വീറ്റിനെതിരെ ഫെയ്‌സ്ബുക്ക് സിഇഒയും രംഗത്തെത്തിയത്. ഇന്നലെ മാര്‍ക്ക് ആന്‍ഡേഴ്‌സണ്‍ ഇന്ത്യയെപ്പറ്റി നടത്തിയ പ്രസ്താവനയെക്കുറിച്ചാണ് എനിക്ക് പറയാനുള്ളത്. ആന്‍ഡേഴ്‌സന്റെ പ്രസ്താവന വളരെ ദുഃഖകരമാണ്, തന്റെയോ തന്റെ സ്ഥാപനത്തിന്റെയോ വീക്ഷണത്തിന് തികച്ചും വിരുദ്ധമായ രീതിയിലാണ് ആന്‍ഡേഴ്‌സണ്‍ പ്രതികരിച്ചതെന്നും സുക്കര്‍ബര്‍ഗ് ഫെയ്‌സ്ബുക്കിലുടെ പറഞ്ഞു.
‘കോളനി വിരുദ്ധത പതിറ്റാണ്ടുകളായി ഇന്ത്യന്‍ സാമ്പത്തികാവസ്ഥയ്ക്ക് ഭീഷണിയാണ്. എന്ത് കൊണ്ട് ഇത് അവസാനിപ്പിച്ചു കൂടാ? എന്നാണ് മാര്‍ക്ക് ആന്‍ഡേഴ്‌സണ്‍ ഇന്നലെ ട്വീറ്റ് ചെയ്തത്. വിവാദമായതിനെത്തുടര്‍ന്ന് ട്വീറ്റ് പിന്‍വലിച്ചെങ്കിലും സോഷ്യല്‍ മീഡിയില്‍ വ്യാപകമായ വിമര്‍ശമാണ് ഇതിനെതിരെ ഉയര്‍ന്നത് ഇതിന് പിന്നാലെയാണ് സുക്കര്‍ബര്‍ഗും ഖേദപ്രകടനവുമായെത്തിയത്.
ഇന്ത്യ ഫെയ്‌സ്ബുക്കിനെയും എന്നെയും സംബന്ധിച്ച് വളരെ പ്രധാനപ്പെട്ട രാജ്യമാണ്. ഇന്റര്‍നെറ്റ് ഫ്രീബേസിക്‌സ് പദ്ധതിയുടെ പ്രചരാണാര്‍ത്ഥം ഇന്ത്യയിലെത്തിയപ്പോള്‍ ഇന്ത്യക്കാര്‍ പ്രകടിപ്പിച്ച മാനുഷികതയും മൂല്യബോധവും തന്നെ ഏറെ ആകര്‍ഷിച്ചതായും. എല്ലാവര്‍ക്കും അവരുടെ അനുഭവങ്ങള്‍ പങ്കുവെയ്ക്കാനുള്ള കഴിവുണ്ടായിരുന്നെങ്കില്‍ ലോകം പുരോഗതിയിലേക്ക് നീങ്ങുമെന്നും മാര്‍ക്ക് സുക്കര്‍ബര്‍ഗ് ഫെയ്‌സ്ബുക്കില്‍ കുറിച്ചു.