സോളാര്‍ കേസ് സിനിമയാകുമ്പോള്‍ പോസ്റ്റര്‍ ഇങ്ങനെയിരിക്കും; സര്‍വീസ് സംഘടനകളുടെ ഏറ്റുമുട്ടല്‍ സെക്രട്ടറിയേറ്റിന് മുന്നില്‍

തിരുവനന്തപുരം: ആര്‍ക്കും തിരക്കഥയൊരുക്കാവുന്ന രീതിയിലേക്ക് സോളാര്‍കേസ് മാറിയിരിക്കുന്നു. കൂടുതല്‍ പഠനമില്ലാത്ത ചരിത്രസിനിമ. സെക്രട്ടറിയേറ്റിന് മുന്നില്‍ ഇന്ന് പ്രത്യക്ഷപ്പെട്ട ഫഌക്‌സ് ബോര്‍ഡിനെച്ചൊല്ലി ഇടത-വലത് സര്‍വീസ് സംഘടനാപ്രവര്‍ത്തകര്‍ കൊമ്പുകോര്‍ത്തപ്പോള്‍ മാധ്യമങ്ങള്‍ക്കും ഉത്സവമായി.
നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി മുഖ്യമന്ത്രിക്കെതിരായ ഫഌ്‌സ് ഇടതു അനുകൂല സംഘടനകളും, പിണറായി വിജയനും എതിരായ ഫഌ്‌സ് വലത് അനുകൂല സംഘനകളും സ്ഥാപിച്ചതാണ് സംഘര്‍ഷത്തിന് കാരണമായത്. സംഘര്‍ഷം മൂര്‍ച്ഛിച്ചതോടെ പൊലീസ് സ്ഥലത്തെത്തി ജീവനക്കാരെ ശാന്തരാക്കുകയും മുഴുവന്‍ ഫഌ്‌സ് ബോര്‍ഡുകളും എടുത്തുമാറ്റുകയും ചെയ്തു. അങ്ങനെ പ്രശ്‌നം ഒതുങ്ങി.

© 2025 Live Kerala News. All Rights Reserved.