നാഗ്ജി ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ വാറ്റ്‌ഫോര്‍ഡ് എഫ്‌സിക്ക് ജയം; റാപ്പിഡ് ബുക്കാറസെറ്റിനെ രണ്ട് ഗോളുകള്‍ക്കാണ് തോല്‍പിച്ചത്

കോഴിക്കോട്: നാഗ്ജി ഇന്റര്‍ണാഷണല്‍ ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ വാറ്റ്‌ഫോര്‍ഡ് എഫ്‌സിക്ക് വിജയം. റാപ്പിഡ് ബുക്കാറസെറ്റിനെതിരെ ഏകപക്ഷീയമായ രണ്ട് ഗോളുകള്‍ക്കായിരുന്നു തോല്‍പിച്ചത്. അലക്‌സ് ജെകുബെകും ബെര്‍ണാര്‍ഡ് മെന്‍സയുമാണ് വാറ്റ്‌ഫോര്‍ഡിനായി ഗോളുകള്‍ കണ്ടെത്തിയത്. സ്‌കോര്‍ സൂചിപ്പിക്കുന്ന പോലെ അത്ര ഏകപക്ഷീയമായിരുന്നില്ല പോരാട്ടം. നിരവധി അവസരങ്ങള്‍ ലഭിച്ചിട്ടും മുതലാക്കാനാവാത്തതാണ് ബുക്കാറസെറ്റിന് വിനയായത്. രണ്ടാം പകുതിയില്‍ സൂപ്പര്‍ താരം മാര്‍ട്ടിന്‍ മാഡലിന്‍ ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായതും ബുക്കാറസെറ്റിന് മത്സരത്തിലേക്കുള്ള തിരിച്ചു വരവ് അസാധ്യമാക്കി.

© 2025 Live Kerala News. All Rights Reserved.