വിഎസിന്റെ പ്രായം മത്സരിക്കാന്‍ തടസ്സമല്ല; പിണറായിയും അച്യുതാന്ദനും മത്സരിക്കണമെന്ന് സിപിഐ; മുന്നണിയുടെ വിജയത്തിന് അത് അനിവാര്യമാണെന്നും സുധാകര്‍റെഡ്ഡി

കൊച്ചി: വിഎസിന് വേണ്ടി സിപിഐ രംഗത്ത്. കാനം രാജേന്ദ്രന് പിന്നാലെ സിപിഐ ജനറല്‍ സെക്രട്ടറി സുധാകര്‍റെഡ്ഡിയാണ് വിസ് അച്യുതാന്ദന്‍ മത്സരിക്കണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നത്. പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദനും സിപിഎം പൊളിറ്റ് ബ്യൂറോ മെംബര്‍ പിണറായി വിജയനും വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കണമെന്ന് സുധാകര്‍ റെഡ്ഡി പറയുന്നു. വിഎസിന് പ്രായം തടസമല്ലെന്നും, എല്‍ഡിഎഫിന്റെ വിജയത്തില്‍ അദ്ദേഹത്തിന് വലിയ പങ്ക് വഹിക്കാനുണ്ടെന്നും സുധാകര്‍ റെഡ്ഡി വിശദമാക്കി. അതേസമയം ലാവ്‌ലിന്‍ കേസിന്റെ പേരില്‍ പിണറായി വിജയന്‍ മാറിനില്‍ക്കേണ്ടെന്നും, രണ്ടുപേരും മത്സരിക്കുന്ന കാര്യത്തില്‍ സിപിഎമ്മും എല്‍ഡിഎഫുമാണ് തീരുമാനം എടുക്കേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പിണറായി മത്സരിക്കുമെങ്കില്‍ താന്‍ മത്സരിക്കില്ലെന്ന് കാണിച്ച് വിഎസ് കേന്ദ്രത്തിന് കത്ത് നല്‍കിയതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. എന്നാല്‍ ഈ വാര്‍ത്ത നിഷേധിച്ചിരുന്നു.

© 2025 Live Kerala News. All Rights Reserved.