ബാംഗ്ലൂര്‍ വിബ്ജിയര്‍ സ്‌കൂളില്‍ വീണ്ടൂം പുലി സന്ദര്‍ശനം; സ്‌കൂള്‍ അടച്ചിട്ടു

ബാംഗ്ലൂര്‍: രണ്ടു ദിവസത്തിനുശേഷം വീണ്ടും ബാംഗ്ലൂര്‍ വിബ്ജിയര്‍ സ്‌കൂളില്‍ പുലി സന്ദര്‍ശനം.പുലിയെത്തിയതിനെ തുടര്‍ന്ന് സ്‌കൂള്‍ അടച്ചിട്ടു. രാത്രി 9.30നും 10 ഇടയിലാണ് സ്‌കൂളിലെ സി.സി.ടി.വി ക്യാമറയില്‍ വരാന്തയിലൂടെ നടക്കുന്ന പുള്ളിപ്പുലിയുടെ ചിത്രം പതിഞ്ഞത്. വിബ്ജിയര്‍ സ്‌കൂളിലാണ് ഞായറാഴ്ച പുലി പ്രവേശിക്കുകയും ജീവനക്കാരെ ആക്രമിക്കുകയും ചെയ്തു.തുടര്‍ന്ന് വനംവകുപ്പ് ഉദ്യോഗസ്ഥരെത്തി പുലിയെ പിടികൂടിയിരുന്നു. എന്നാലിപ്പോള്‍ ഇതേ സ്‌കൂളില്‍ വീണ്ടും പുലിയെത്തിയതായി സ്ഥിരീകരിച്ചിരിക്കുകയാണ് അധികൃതര്‍. രാത്രി വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് മതിയായ തെരച്ചില്‍ നടത്താന്‍ ബുദ്ധിമുട്ടാണെന്നും പുലിയെ പിടികൂടാന്‍ രാവിലെ തിരച്ചില്‍ ആരംഭിക്കുമെന്നും വനംവകുപ്പ് അധികൃതര്‍ അറിയിച്ചു. പ്രദേശത്തെ വീടുകളിലെ കതകും ജനലുകളും നന്നായി അടച്ചെന്ന് ഉറപ്പുവരുത്തണമെന്ന് അധികൃതര്‍ നിര്‍ദേശിച്ചിട്ടുണ്ട്.

© 2025 Live Kerala News. All Rights Reserved.