സിയാച്ചിനില്‍ ഹിമപാതത്തില്‍ കാണാതായ സൈനികരില്‍ ഒരാളെ ജീവനോടെ കണ്ടെത്തി; തിരച്ചില്‍ തുടരുന്നു

കശ്മീര്‍: ജമ്മു കശ്മീരിലെ സിയാച്ചിനില്‍ ഹിമപാതത്തില്‍ കാണാതായ 10 സൈനികരില്‍ ഒരാളെ ജീവനോടെ കണ്ടെത്തി. ലാന്‍സ് നായ്ക് ഹനമന്‍ ഥാപ്പ എന്ന കര്‍ണ്ണാടക സ്വദേശിയെയാണ് 45 ഡിഗ്രി തണുപ്പില്‍ മഞ്ഞുപാളികള്‍ക്കിടയില്‍ നിന്നും ആറ് ദിവസങ്ങള്‍ക്ക് ശേഷം ജീവനോടെ കണ്ടെത്തിയിരിക്കുന്നത്്. സൈനികന്റെ ആരോഗ്യ നില അതീവ ഗുരുതരമാണെന്നും ഇദ്ദേഹത്തെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിച്ചിപ്പിച്ചിരിക്കുകയാണ് ജനറല്‍ ജന്‍ ഡി എസ് ഹൂഡ പറഞ്ഞു. അഞ്ച് മൃതദേഹങ്ങള്‍ കണ്ടെടുത്തതായും അതില്‍ നാലെണ്ണം തിരിച്ചറിഞ്ഞതായും അദ്ദേഹം അറിച്ചു. കാലവസ്ഥ പ്രതികൂലമായതിനാല്‍ മുഴുവന്‍ സൈനികരും മരിച്ചിട്ടുണ്ടാകുമെന്ന വിവരമാണ് ആദ്യം പുറത്തു വന്നത്. എന്നാല്‍ ഹനമാന്‍ ഥാപ്പയുടെ കാര്യത്തില്‍ വലിയ അത്ഭുതമാണ് സംഭവിച്ചിരിക്കുന്നത്. കാണാതായ മറ്റു സൈനികരെക്കൂടി കണ്ടെത്താനുള്ള തീവ്രശ്രമത്തിലാണ് സൈന്യം.

© 2025 Live Kerala News. All Rights Reserved.