ജലന്ധര്‍: പാകിസ്ഥാനില്‍ മയക്കുമരുന്ന് കടത്തുന്നതിനിടെ നാല് പേരാണ് ബിഎസ്എഫിന്റെ വെടിയേറ്റ് മരിച്ചത്. പഞ്ചാബിലെ ഇന്ത്യ-പാക് അതിര്‍ത്തിയില്‍ അന്താരാഷ്ട്ര മയക്കുമരുന്നു സംഘത്തില്‍പ്പെട്ടവരാണ് നാലു പേരും. ഇന്ന് രാവിലെ മെഹന്ദിപൂര്‍ ഗ്രാമത്തിലെ കെഹേം നഗര്‍ സെക്ടറിലാണ് ഏറ്റുമുട്ടലുണ്ടായത്. കൊല്ലപ്പെട്ടവരില്‍ രണ്ടുപേര്‍ ഇന്ത്യക്കാരും രണ്ടുപേര്‍ പാകിസ്താനില്‍ നിന്നുള്ളവരുമാണ്. 10 കിലോ ഗ്രാം മയക്കുമരുന്നും ഇവരില്‍ നിന്നു പിടികൂടിയതായി ബിഎസ്എഫ് വൃത്തങ്ങള്‍ അറിയിച്ചു. ഇന്ത്യക്കാര്‍ ഹെറോയിന്‍ വാങ്ങാനെത്തിയവരും പാകിസ്താനില്‍ നിന്നുള്ളവര്‍ വില്‍ക്കാനെത്തിയവരുമാണെന്ന് ബി.എസ്.എഫ് ഐ.ജി അനില്‍ പാലിവാല്‍ പറഞ്ഞു.