മുംബൈ: കത്രീന കൈഫ്- ആദിത്യറോയ് കപൂര്‍ ചുംബനരംഗം ബോളിവുഡിലെ ഏറ്റവും ദൈര്‍ഘ്യമേറിയത്. അഭിഷേക് കപൂര്‍ സംവിധാനം ചെയ്യുന്ന ഫിത്തൂര്‍ എന്ന ചിത്രത്തില്‍ മൂന്ന് മിനിറ്റോളം നീളുന്ന ചുംബന രംഗത്തിലാണ് ഇരുവരും അഭിനയിച്ചിരിക്കുന്നത്. ആദിത്യ റോയ് കപൂറും കത്രീനയും ആദ്യമായാണ് ഒരുമിച്ച് അഭിനയിക്കുന്നത്. എന്നാല്‍ ഇഴചേര്‍ന്നഭിനയിക്കേണ്ട ഇത്തരത്തിലൊരു രംഗം ചിത്രീകരിക്കുന്നതിന് അത് തടസമായില്ലെന്ന് അണിയറക്കാര്‍ പറയുന്നു. കാരണം ഒരുമിച്ചഭിനയിക്കുന്നത് ആദ്യമാണെങ്കിലും വളരെക്കാലമായി പരസ്പരം അറിയാവുന്നവരാണ് ആദിത്യയും കത്രീനയും. ആഷിഖി 2വില്‍ ശ്രദ്ധ കപൂറിനൊപ്പം ആദിത്യയ്ക്ക് ഒരു ചുംബനരംഗമുണ്ടായിരുന്നു. സിന്ദഗി ന മിലേഗി ദൊബാര, ധൂം 3, രാജ്‌നീതി തുടങ്ങിയ ചിത്രങ്ങളില്‍ കത്രീനയ്ക്കും ചുംബനരംഗങ്ങള്‍ ഉണ്ടായിരുന്നു. പക്ഷേ ഫിത്തൂറിലേതിന്റെയത്ര ദൈര്‍ഘ്യമുള്ളവയായിരുന്നില്ല അവയൊന്നും. മൂന്ന് മിനിറ്റോളം ദൈര്‍ഘ്യമുള്ള രംഗം സംവിധായകനും ക്യാമറാമാനും അസിസ്റ്റന്റ്‌സുമടക്കം വളരെ കുറച്ചുപേരുടെ മാത്രം സാന്നിധ്യത്തിലാണ് ചിത്രീകരിച്ചത്.