വിമാനയാത്രയ്ക്കിടെ സോനു നിഗം പാട്ടുപാടി; അഞ്ച് ജറ്റ് എയര്‍വെയ്‌സ് ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍; വീഡിയോ കാണാം

മുംബൈ: വിമാനയാത്രയ്ക്കിടെ പ്രശസ്ത പിന്നണി ഗായകന്‍ സോനു നിഗം പാട്ടുപാടി. പാടാന്‍ അവസരമൊരുക്കിയ അഞ്ച് ജറ്റ് എയര്‍വെയ്‌സ് ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍. മുംബൈയില്‍ നിന്നും ജോദ്പൂരിലേക്കുള്ള വിമാനയാത്രയിലാണ് സോനു നിഗം എഴുന്നേറ്റു നിന്ന് പാട്ടു പാടിയത്. ജീവനക്കാര്‍ക്ക് അഭിസംബോധന നടത്താന്‍ വെച്ചിരുന്ന അനൗന്‍സ്‌മെന്റ് സിസ്റ്റം ദുരുപയോഗം ചെയ്തതിനാണ് നടപടി. യാത്രക്കാരുടെ അഭ്യര്‍ത്ഥന മാനിച്ച് ഇടയ്ക്ക് സോനു എഴുന്നേറ്റ് നിന്ന് വിമാനത്തിന്റെ ഇന്റര്‍കോമില്‍ പാടുകയായിരുന്നു. തന്റെ രണ്ട് ഹിറ്റ് ഗാനങ്ങളാണ് സോനു ആലപിച്ചത്. വീര്‍ സാരയിലെ ദോ പല്‍, റെഫ്യൂജിയിലെ പാഞ്ചി നദിയാ എന്നീ ഗാനങ്ങളാണ് സോനു വിമാനത്തിനകത്ത് വെച്ച് പാടിയത്.

https://www.youtube.com/watch?v=y6PqI6UMYx8

© 2025 Live Kerala News. All Rights Reserved.