കേരളത്തില്‍ ബ്രാഹ്മണനും നായരുമൊക്കെ ബീഫ് കഴിക്കുന്നത് കണ്ടിട്ടുണ്ട്; ഇഷ്ടമുള്ളത് കഴിക്കാന്‍ സ്വാതന്ത്ര്യമുള്ള ജനാധിപത്യരാജ്യമാണ് ഇന്ത്യയെന്നും അമിതാഭ് കാന്ത്

ന്യൂഡല്‍ഹി: കേരളത്തില്‍ താന്‍ സേവനമനുഷ്ഠിച്ചിരുന്ന കാലത്ത് അയല്‍വാസികളായ ബ്രാഹ്മണരും നായരുമൊക്കെ ബീഫ് കഴിക്കുന്നത് കണ്ടിട്ടുണ്ടെന്ന് ഐപിഎസ് ഉദ്യോഗസ്ഥനും നീതി ആയോഗ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറുമായ അമിതാഭ് കാന്ത് പറഞ്ഞു. എന്‍ഡിടിവിയുടെ പരിപാടിയില്‍ പങ്കെടുക്കവെയാണ് അദ്ദേഹത്തിന്റെ പരാമര്‍ശം. അഭിപ്രായം സ്വതന്ത്ര്യമായി പ്രകടിപ്പിക്കാനും ഇഷ്ടമുളളത് കഴിക്കാനും അവകാശമുളള ജനാധിപത്യരാജ്യമാണ് ഇന്ത്യയെന്നും അദേഹം പറഞ്ഞു. ബീഫ് കഴിക്കാനുളള അവകാശവും ഈ സ്വാതന്ത്ര്യത്തില്‍ പെടുമോ എന്ന ചോദ്യത്തിന് അതിനുളള സ്വാതന്ത്ര്യം എല്ലാവര്‍ക്കും ഉണ്ടെന്നായിരുന്നു അമിതാഭ് കാന്തിന്റെ മറുപടി. ഞാന്‍ കേരള കേഡറില്‍ നിന്നാണ് വരുന്നത്. ആ നാട്ടില്‍ എല്ലാവരും ബീഫ് കഴിച്ചു വളര്‍ന്നവരാണ്.1992-95 കാലത്ത് കോഴിക്കോട് ജില്ലാ കലക്ടറായിരുന്നു അമിതാഭ് കാന്ത്. നേരത്തെ ബീഫ് കയറ്റുമതി നിരോധിക്കണമെന്ന ഹൈന്ദവസംഘടനകളുടെ ആവശ്യത്തെയും അമിതാഭ് കാന്ത് തുറന്നെതിര്‍ത്തിരുന്നു. കേരള ടൂറിസത്തിന്റെ പ്രചാരത്തിനായി ഗോഡ്‌സ് ഓണ്‍ കണ്‍ട്രി എന്ന പേരില്‍ കെ.ജയകുമാറുമായി ചേര്‍ന്ന് ക്യാംപെയിന്‍ ആരംഭിച്ച അമിതാഭ് കാന്ത് ആമിര്‍ഖാനെ ഇന്‍ക്രെഡിബിള്‍ ഇന്ത്യയുടെ ബ്രാന്‍ഡ് അംബാസിഡര്‍ സ്ഥാനത്തുനിന്നും മാറ്റിയ നടപടിയും വിശദമാക്കി.

© 2025 Live Kerala News. All Rights Reserved.