ചെന്നൈ: വികാസ് ബാഹലിന്റെ ഹിന്ദി ചിത്രമായ ക്വീന്‍ തമിഴിലും തെലുങ്കിലും റീമേക്ക് ചെയ്യാന്‍ നടി രേവതിയുടെ തീരുമാനം. ചെറിയ ഇടവേളയ്ക്ക് ശേഷമാണ് രേവതി വീണ്ടും സംവിധായകയാകുന്നത്. ചിത്രത്തിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കേണ്ട താരത്തെ തീരുമാനിച്ചിട്ടില്ല. തമിഴ്, തെലുങ്ക് പതിപ്പുകള്‍ക്ക് നടി സുഹാസിനി മണിരത്‌നമാണ് സംഭാഷണം രചിക്കുന്നത്. വര്‍ഷം പകുതിയോടെ സിനിമയുടെ ചിത്രീകരണം തുടങ്ങും. കങ്കണ റണാവത്ത് ആണ് ഹിന്ദി പതിപ്പില്‍ മുഖ്യവേഷത്തില്‍ അഭിനയിച്ചത്. ചിത്രത്തിലൂടെ കങ്കണ മികച്ച നടിക്കുള്ള ദേശീയ പുരസ്‌കാരം നേടിയിരുന്നു. തമിഴ് പതിപ്പിന്റെ ആദ്യ പകുതിയുടെ സംഭാഷണ രചന സുഹാസിനി പൂര്‍ത്തിയാക്കി കഴിഞ്ഞു. ത്യാഗരാജനാണ് ചിത്രം നിര്‍മ്മിക്കുന്നത്. നിരവധി അംഗീകാരങ്ങള്‍ നേടിയ മിത്ര് മൈ ഫ്രണ്ട്, ഫിര്‍ മിലേംഗ തുടങ്ങിയ ചിത്രങ്ങള്‍ രേവതി നേരത്തെ സംവിധാനം ചെയ്തിട്ടുണ്ട്. ഇടക്കാലത്ത് സിനിമയില്‍ ചെറിയവേഷങ്ങളിലൊതുങ്ങിയിരുന്നു രേവതി.