ഉമ്മയുടെ മകന്‍ രണ്ട് കാഫിറുകളെ കഴുത്തറുത്ത് കൊന്നു; പടച്ചോന്‍ നിനക്ക് സ്വര്‍ഗം തരുമെന്ന് ഉമ്മ; പത്താന്‍കോട്ട് ഭീകരന്‍ മാതാവിനെ വിളിച്ചത് ബന്ദിയായ രാജേഷ് വര്‍മ്മയുടെ ഫോണില്‍ നിന്ന്

ന്യൂഡല്‍ഹി: പത്താന്‍കോട്ട് ആക്രമണത്തില്‍ പങ്കാളിയായ നസീര്‍ വീട്ടിലേക്ക് ഫോണ്‍ ചെയ്ത് ഉമ്മയുമായി സംസാരിച്ച സംഭാഷണമാണ് പുറത്തുവന്നത്. ഉമ്മയുടെ മകന്‍ രണ്ട് കാഫിറുകളെ തലയറുത്തുകൊന്നുവെന്നാണ് നസീര്‍ മാതാവിനോട് പറഞ്ഞ പ്രധാന കാര്യം. ബന്ദിയായിരുന്ന രാജേഷ് വര്‍മ്മയുടെ +923000957212 എന്ന നമ്പറില്‍ നിന്നുമാണ് പത്താന്‍കോട്ട് എയര്‍ബേസിനകത്തു വച്ച് നസീര്‍ വീട്ടുകാരെ വിളിച്ചത്. 18 മിനിറ്റ് നീളുന്ന സംഭാഷണത്തിന്റെ പൂര്‍ണരൂപമാണ് പുറത്തുവന്നത്. അമ്മ, സഹോദരന്‍, അമ്മാവന്‍ എന്നീവരുമായാണ് നസീര്‍ സംസാരിക്കുന്നത്. രണ്ട് പേരെ താന്‍ കഴുത്തറത്ത് കൊന്നു എന്നു പറയുമ്പോള്‍ ‘നീ മിടുക്കനാണ്.. ദൈവം നിനക്ക് സ്വര്‍ഗം തരും..’ എന്ന് ഉമ്മ മറുപടി പറയുന്നു. കൂടാതെ ആക്രമണത്തിന്റെ മറ്റു വിവരണങ്ങളും പദ്ധതികളും കൂടി നസീര്‍ വീട്ടുകാരുമായി ചര്‍ച്ച ചെയ്തതും ടെലിഫോണ്‍ സംഭാഷണത്തില്‍ വ്യക്തമാകുന്നുണ്ട്.

© 2025 Live Kerala News. All Rights Reserved.