തിരുവനന്തപുരം: നവാഗതനായ എം കെ ശ്രീജിത്ത് രചനയും സംവിധാനവും നിര്‍വഹിക്കുന്ന ‘കുന്നിറങ്ങുന്ന ജീപ്പ്’ എന്ന പരീക്ഷണ ചിത്രത്തിന്റെ ചിത്രീകരണം ഏപ്രിലില്‍ തുടരും. കഥയിലും അവതരണത്തിലും നിലവിലെ ആസ്വാദശീലങ്ങള്‍ക്ക് ബദലായാണ് ‘കുന്നിറങ്ങുന്ന ജീപ്പ’് പറയുക. പ്രതാപ് ജോസഫ് ഛായാഗ്രഹണം നിര്‍വഹിക്കുന്ന ചിത്രമാണ്. വയനാട് സ്വദേശിയായ ശ്രീജിത്ത് നാടകനടന്‍കൂടിയാണ്. നടീനടന്‍മാരെക്കുറിച്ചോ പ്രമേയത്തെക്കുറിച്ചോ ഇതുവരെ പുറത്തുവിട്ടിട്ടില്ല.