സരിത എസ് നായര്‍ നാലു ചിത്രങ്ങളില്‍ കൂടി കരാര്‍ ഒപ്പിട്ടു; റിലീസിനൊരുങ്ങി വയ്യാവേലി; വീഡിയോ കാണുക

കൊച്ചി: കേരള രാഷ്ട്രീയത്തെ സോളാര്‍ കത്തിജ്വലിപ്പിക്കുമ്പോഴും സരിത എസ്. നായര്‍ സിനിമയില്‍ സജീവമാകാനൊരുങ്ങുന്നു. ഉടന്‍ പുറത്തിറങ്ങാനിരിക്കുന്ന വയ്യാവേലിക്ക് എന്ന ചിത്രത്തിന് പിന്നാലെ നാല് സിനിമകളില്‍ അഭിനയിക്കാന്‍ താന്‍ കരാര്‍ ഒപ്പിട്ടതായി സരിത പറഞ്ഞു. വി.വി സന്തോഷ് സംവിധാനം ചെയ്യുന്ന വയ്യാവേലി ഉടന്‍ തീയറ്ററുകളില്‍ എത്തും ചിത്രത്തിലെ ഗാനങ്ങള്‍ കഴിഞ്ഞ ദിവസം പുറത്തിറങ്ങിയിരുന്നു. കിരണ്‍ അനില്‍ കുമാര്‍ സംവിധാനം ചെയ്ത അന്ത്യ കൂദാശ എന്ന ചിത്രത്തിലാണ് സരിത ആദ്യമായി അഭിനയിച്ചത്. ഗള്‍ഫുകാരന്റെ ഭാര്യ എന്ന ഹ്രസ്വ ചിത്രത്തിലും സരിത അഭിയിച്ചു. നേരത്തെ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ദ സ്‌റ്റേറ്റ് എന്ന ചിത്രത്തിലും സരിത അഭിനയിക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. അഭിനയരംഗത്ത് സജീവമാകുമെന്നുതന്നെയാണ് സരിത പറയുന്നത്.

https://www.youtube.com/watch?v=7vUCQST6oi0

© 2025 Live Kerala News. All Rights Reserved.