ചെന്നൈ: സൂപ്പര്‍ സ്റ്റാര്‍ രജനികാന്തിന്റെ പുതിയ ചിത്രം കബാലിയുടെ ഫാന്‍മേഡ് ടീസര്‍ പുറത്തിറങ്ങി. ‘റോക്കി ഹാന്‍ഡ്‌സം’ എന്ന ഹിന്ദി ചിത്രത്തിന്റെ സംഗീതവും ഹോളിവുഡ് ചിത്രം ജോണ്‍ വിക്കില്‍ നിന്നുള്ള ചില ദൃശ്യങ്ങളും കൂട്ടിച്ചേര്‍ത്താണ് ടീസര്‍ നിര്‍മ്മിച്ചിരിക്കുന്നത്. പാ രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ‘കബാലി’ യില്‍ അധോലോക നായകനായാണ് രജനികാന്ത് എത്തുന്നത്. രാധിക ആപ്‌തെ, സായ് ധന്‍സിക, കലൈയരസന്‍, കിഷോര്‍, ദിനേഷ് രവി തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. സന്തോഷ് നാരായണനാണ് സംഗീതം നിര്‍വഹിക്കുന്നത്. മലേഷ്യ, ഹോങ്കോങ്, ബാങ്കോക്ക് എന്നിവിടങ്ങളിലാണ് ചിത്രീകരണം. തെലുങ്കിലും ചിത്രം റിലീസാവും. തമിഴ് പുതുവര്‍ഷമായ ഏപ്രില്‍ 14ന് ‘കബാലി’ പ്രദര്‍ശനത്തിനെത്തിക്കാനാണ് അണിയറപ്രവര്‍ത്തകരുടെ തീരുമാനം. വീഡിയോ കണ്ടു നോക്കു..