തടവുകാരുടെ ഉല്ലാസത്തിനായി സെന്‍ട്രല്‍ ജയിലില്‍ ഐറ്റം ഡാന്‍സ്; ജയിലിലെ നല്ല തടവുകാര്‍ക്കാണ് ഈ അവസരം; വീഡിയോ കാണുക

ബാംഗ്ലൂര്‍: കര്‍ണാടകയിലെ വിജയപുര സെന്‍ട്രല്‍ ജയിലില്‍ റിപ്പബ്ലിക്ക് ദിനാഘോഷത്തോട് അനുബന്ധിച്ച് ഐറ്റം ഡാന്‍സ് നടത്തിയത് വിവാദമായി. ജയിലില്‍ നല്ല തടവുകാര്‍ക്കാണ് ഐറ്റം ഡാന്‍ സംഘടിപ്പിച്ചത്. ജില്ലാ ചുമതലയുള്ള മന്ത്രി എ.ബി പട്ടേലിന്റെയും ഡപ്യൂട്ടി ജയില്‍ കമ്മീഷണറുടെയും സാന്നിധ്യത്തിലായിരുന്നു പരിപാടി നടന്നത്. ഐറ്റം ഡാന്‍സ് നടന്നു എന്നത് വിവാദമായതോടെ അന്വേഷണത്തിന് ജയില്‍ ഡിജിപി എച്ച് എന്‍ സത്യനാരായണ റാവു ഉത്തരവിട്ടു. ജയിലിലെ സിസിടിവി ദ്യശ്യങ്ങള്‍ പരിശോധിക്കുമെന്നും പുരുഷന്‍മാര്‍ മാത്രമുള്ള ജയിലില്‍ എങ്ങനെയാണ് നര്‍ത്തകി എത്തിയെന്നും അതുപോലെ എങ്ങനെ പണം എത്തിയെന്നും അന്വേഷിക്കുമെന്നു ഡിജിപി പറഞ്ഞു. ദൃശ്യങ്ങളില്‍ ഒരാള്‍ പണം വാരി എറിയുന്നതും കാണാനാകുന്നുണ്ട്.

https://www.youtube.com/watch?v=2Rmw-23NLzA

© 2025 Live Kerala News. All Rights Reserved.