ദിര്‍ഹം തട്ടിയെടുക്കാന്‍ സൂപ്പര്‍മാര്‍ക്കറ്റ് മാനേജരെ കൊലപ്പെടുത്തിയ മലയാളിക്ക് വധശിക്ഷ; ഷാര്‍ജ കോടതിയാണ് വധശിക്ഷ വിധിച്ചത്

ഷാര്‍ജ: ദിര്‍ഹം തട്ടിയെടുക്കാന്‍ സൂപ്പര്‍മാര്‍ക്കറ്റ് മാനേജറെ കൊലപ്പെടുത്തിയ മലയാളിക്ക് വധശിക്ഷ. കണ്ണൂര്‍ മയ്യില്‍ കൊളച്ചേരി പള്ളിപ്പറമ്പത്ത് സുഹ്‌റ മന്‍സിലില്‍ അബ്ദുല്‍ ബാസിതിനാണ് (24) ഷാര്‍ജ കോടതി വധശിക്ഷ വിധിച്ചത്. പാനൂര്‍ കടവത്തൂര്‍ അടിയോളി അബൂബക്കര്‍ (48) 2013 സെപ്റ്റംബര്‍ അഞ്ചിനാണു കുത്തേറ്റു മരിച്ചത്. അബൂബക്കറിന്റെ കൈവശമുണ്ടായിരുന്ന ഒന്നേകാല്‍ ലക്ഷം ദിര്‍ഹം തട്ടിയെടുക്കുകയായിരുന്നു ലക്ഷ്യം. പണം ബാസിതിന്റെ താമസസ്ഥലത്തെ ബാഗില്‍നിന്നു കണ്ടെടുത്തിരുന്നു. അബൂബക്കറിന്റെ സുഹൃത്തിന്റെ മകനായിരുന്നു ബാസിത്. ഇയാള്‍ക്കു വീസ ശരിയാക്കിക്കൊടുത്തതും അബൂബക്കറായിരുന്നു. രണ്ടര വര്‍ഷം ഒപ്പം ബാസിത് ജോലി ചെയ്യുകയും ചെയ്തു. സംഭവദിവസം രാത്രി കടയില്‍നിന്നുള്ള പണവുമായി താമസസ്ഥലത്തേക്കു പോയ അബൂബക്കറിനെ പിന്നാലെ ചെന്ന ബാസിത് കുത്തിക്കൊന്ന് മുറിയിലെ ലോക്കറിലുണ്ടായിരുന്ന 94,000 ദിര്‍ഹം അപഹരിച്ചുയെന്നാണ് കേസ്.

© 2025 Live Kerala News. All Rights Reserved.