വിജിലന്‍സ് കോടതിക്കെതിരെ മുഖ്യമന്ത്രി ഹൈക്കോടതിയെ സമീപിക്കും; കെ ബാബു മാതൃകയില്‍ ഉമ്മന്‍ചാണ്ടിയും കൂട്ടരും നില മെച്ചപ്പെടുത്താന്‍ നീക്കം

തിരുവനന്തപുരം: സോളാര്‍ തട്ടിപ്പുകേസില്‍ ഉമ്മന്‍ചാണ്ടിയെയും മന്ത്രി ആര്യാടനെയും പ്രതിചേര്‍ക്കണമെന്ന് തൃശൂര്‍ വിജിലന്‍സ് കോടതി ഇന്നലെ ഉത്തരവിട്ടിരുന്നു. ഇതിനെതിരെയാണ് ഹൈക്കോടതിയില്‍ ക്രിമനല്‍ റിട്ട് ഹര്‍ജി നല്‍കാന്‍ മുഖ്യമന്ത്രിയുടെ തീരുമാനം. വിജിലന്‍സ് കോടതിവിധി നിയമപരമായി നിലനില്‍ക്കില്ല എന്ന വാദമാകും ഉന്നയിക്കുക.കെ.ബാബുവിന്റെ മാതൃകയില്‍ ഉമ്മന്‍ ചാണ്ടിയും വ്യക്തിപരമായാണ് ഹൈക്കോടതിയെ സമീപിക്കുന്നത്. ബാബുവിനെതിരായ വിധി മരവിപ്പിക്കാന്‍ ഉന്നയിച്ച അതേ വാദങ്ങള്‍ തന്നെ ഉന്നയിക്കും. സരിത നായര്‍ സോളര്‍ കമ്മിഷനു നല്‍കിയ മൊഴികളും അവയുടെ അടിസഥാനത്തിലാണ്് എഫ്‌ഐആര്‍ റജിസ്റ്റര്‍ ചെയ്യാന്‍ വിജിലന്‍സ് കോടതി ഉത്തരവിട്ടത്. എന്നാല്‍ ഈ ആരോപണങ്ങളില്‍ ഒരു ദ്രുതപരിശോധന പോലും നടന്നിട്ടില്ല. ഒരു ഏജന്‍സിയും അന്വേഷണം നടത്തിയിട്ടില്ല. അതുകൊണ്ടു തന്നെ വിജിലന്‍സ് കോടതിയുടെ നടപടി നിയമപരമയി നിലനില്‍ക്കില്ലെന്നാകും ഉമ്മന്‍ ചാണ്ടിയുടെ വാദം. കേരളം കണ്ട ഏറ്റവും വലിയ തട്ടിപ്പിലൊന്നായ സോളാര്‍കേസില്‍ തുടക്കംമുതലെ മുഖ്യമന്ത്രിയെയും ഓഫീസിനെയും പരാമര്‍ശിച്ചിരുന്നു.

© 2025 Live Kerala News. All Rights Reserved.