മകളുടെ സഹപാഠിയെ പീഡിപ്പിച്ച മധ്യവയസ്‌ക്കന്‍ പിടിയില്‍; അച്ഛനെ പൊലീസില്‍ ഏല്‍പ്പിച്ചത് 11 വയസുകാരി

തിരുവനന്തപുരം: സഹപാഠിയെ പീഡിപ്പിച്ച സ്വന്തം അച്ഛനെ 11 വയസുകാരി പൊലീസില്‍ ഏല്‍പ്പിച്ചു. തിരുവനന്തപുരം കാട്ടാക്കടയിലാണ് സംഭവം. ആമച്ചല്‍ സ്വദേശിയായ അജയനാണ് അറസ്റ്റിലായത്. അജയന്റെ മകളും പീഡനത്തിനിരയായ പെണ്‍കുട്ടിയും ഒരേ ക്ലാസില്‍ പഠിക്കുന്നവരാണ്. ഇരുവരും സുഹൃത്തുക്കളാണ്. ജനവരി 16നാണ് പീഡനം നടന്നത്. അജയന്റെ മകള്‍ക്കൊപ്പമാണ് പെണ്‍കുട്ടി വീട്ടിലെത്തിയത്. കൂട്ടുകാരിയുമായി കളിക്കാന്‍ വീട്ടിലെത്തിയ പെണ്‍കുട്ടിയെ ആരുമറിയാതെ അജയന്‍ പീഡിപ്പിച്ചു. പീഡനവിവരം രണ്ട് പെണ്‍കുട്ടികളും ചേര്‍ന്ന് അധ്യാപകരെ അറിയിച്ചു. അധ്യാപകര്‍ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരെ വിവരം അറിയിച്ചു. പൊലീസില്‍ നല്‍കിയ പരാതിയില്‍ ഇയാളെ അറസ്റ്റ് ചെയ്തു.

© 2025 Live Kerala News. All Rights Reserved.