തൃശൂര്‍: സോളാര്‍ തട്ടിപ്പുകേസുമായി ബന്ധപ്പെട്ട് സരിത എസ് നായരുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ ആരോപണവിധേയരായ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കും വൈദ്യുതി മന്ത്രി ആര്യാടന്‍ മുഹമദിനുമെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷിക്കാന്‍ തൃശൂര്‍ വിജിലന്‍സ് കോടതിയുടെ ഉത്തരവ്. മുഖ്യമന്ത്രിയായാലും പ്രധാനമന്ത്രിയാലും തുല്യനീതിയെന്നും കോടതി വ്യക്തമാക്കി. ഉപ്പുതിന്നവര്‍ വെള്ളം കുടിക്കണം. അസാധാരണ സാഹചര്യത്തില്‍ അസാധാരണ ഉത്തരവുണ്ടാകും. ഇതോടെ സോളാര്‍ കേസില്‍ മുഖ്യമന്ത്രിയും വൈദ്യുതി മന്ത്രിയും പ്രതിയാകും. ആരോപണങ്ങള്‍ അന്വേഷിക്കേണ്ടത് കോടതിയല്ലെന്നും പൊലീസാണെന്നും കോടതി വ്യക്തമാക്കി. പൊതുപ്രവര്‍ത്തകന്‍ തൃശൂര്‍ വിജിലന്‍സ് കോടതിയില്‍ ഹര്‍ജി നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് കോടതി ഉത്തരവ്. എന്നാല്‍ പുകച്ചു പുറത്തുചാടിക്കാമെന്ന് വിചാരിക്കേണ്ടെന്നും പുറത്തുപോകാന്‍ തല്‍പര്യമില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.