ദിലീപ് തന്റെ ജീവിതത്തിലെ പ്രധാനപ്പെട്ട വ്യക്തിയെന്ന് കാവ്യാമാധവന്‍; നല്ലൊരു പയ്യനെ കാവ്യ വിവാഹം കഴിക്കണമെന്ന് സുരേഷ് ഗോപി

കൊച്ചി: ദിലീപ് എന്ന നടന്‍ തന്റെ ജീവിതത്തിലെ പ്രധാന വ്യക്തിയാണെന്ന് നടി കാവ്യാമാധവന്‍. സംവിധായകന്‍ കമല്‍, ലാല്‍ജോസ് എന്നിവരെപ്പോലെ വളരെ പ്രധാനപ്പെട്ട ആളാണ് ദീലിപ്. ഇരുപത് സിനിമകളില്‍ ഒരുമിച്ചഭിനയിച്ചു.തുടക്കത്തില്‍ ഒരു സിനിമ വന്നാല്‍ അത് എങ്ങനെ കൈകാര്യം ചെയ്യണമെന്ന് എനിക്കൊരു ധാരണയും ഉണ്ടായിരുന്നില്ല.അപ്പോള്‍ ദിലീപേട്ടനോടും, ലാലുച്ചേട്ടനോടുമൊക്കെയാണ് ഉപദേശങ്ങള്‍ ചോദിക്കുക. ആ ഉപദേശങ്ങള്‍ എന്റെ കരിയറിന് ഒരുപാട് ഗുണം ചെയ്തിട്ടുണ്ടെന്നും കാവ്യ മാധവന്‍ ഗൃഹലക്ഷ്മിക്ക് അനുവദിച്ച പ്രത്യേക അഭിമുഖത്തില്‍ വ്യക്തമാക്കി.കാവ്യ മാധവന്‍ സിനിമയില്‍ എത്തിയതിന്റെ ഇരുപത്തഞ്ചാം വര്‍ഷം പ്രമാണിച്ച് തയ്യാറാക്കിയ സ്‌പെഷ്യല്‍ ചോദ്യത്തരക്കുറിപ്പുകളിലാണ് കാവ്യ ദീലിപിന്റെയും സുരേഷ് ഗോപിയുടെയും ചോദ്യങ്ങള്‍ക്ക് മറുപടി കൊടുക്കുന്നത്. കാവ്യ നല്ലൊരു പയ്യനെ വിവാഹം കഴിക്കണമെന്നും സന്തോഷകരമായ കുടുംബ ജീവിതം തുടങ്ങണമെന്നും സുരേഷ് ഗോപി പറഞ്ഞു.സിനിമയില്‍ പുതിയ ഉയരങ്ങള്‍ കീഴടക്കണമെന്ന സുരേഷ് ഗോപിയുടെ അഭ്യര്‍ത്ഥനയ്ക്ക് ഇനിയൊരു വിവാഹം, കുട്ടികള്‍ ഇതൊക്കെ എന്റെ മനസിലില്ല എന്നല്ലെന്നും, ഒറ്റപ്പെടല്‍ അനുഭവപ്പെടാറുണ്ടെന്നും കാവ്യ മാധവന്‍ വ്യക്തമാക്കി. അച്ഛനും അമ്മയും എന്തിനും കൂടെയുണ്ട്.പക്ഷേ ഒരു പ്രായമെത്തിയാല്‍ മക്കള്‍ക്ക് എല്ലാമൊന്നും അവരോട് ഷെയര്‍ ചെയ്യുവാന്‍ സാധിക്കില്ല. അപ്പോഴാണ് നമ്മളൊരു കൂട്ട് ആഗ്രഹിക്കുക.അങ്ങനെയൊരാളെ സ്വയം കണ്ടെത്തുവാന്‍ കഴിയുമെന്ന വിശ്വാസം തനിക്കില്ലെന്നും കാവ്യ പറയുന്നു. തന്റെ ജീവിതത്തെക്കുറിച്ചും കരിയറിനെക്കുറിച്ചും കാവ്യാമാധവന്‍ കൃത്യമായ നിലപാട് പറയുന്നുണ്ട്.

© 2025 Live Kerala News. All Rights Reserved.