വയനാടിലെ ഹോംസ്റ്റേയില്‍ നേപ്പാളി യുവതികളെ ഉപയോഗിച്ച് ലൈംഗിക വ്യാപരം; ഹോംസ്റ്റേ നടത്തിപ്പുകാരനെ പൊലീസ് അറസ്റ്റ് ചെയ്തു

സുല്‍ത്താന്‍ ബത്തേരി: വയനാട്ടിലെ ബത്തേരിക്കടുത്തുള്ള നായ്‌ക്കെട്ടിയിലുള്ള ടൈഗര്‍ വാലി ഹോംസ്‌റ്റേയില്‍ നേപ്പാളി യുവതികളെ ഉപയോഗിച്ച് ലൈംഗിക വ്യാപരം. ഹോംസ്റ്റേ നടത്തിപ്പുകാരനായ എറണാകുളം സ്വദേശിയെ ബത്തേരി പൊലീസ് അറസ്റ്റ് ചെയ്തു. സി.ആര്‍. പാട്രിക്കിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. നേപ്പാള്‍ സ്വദേശികളായ രണ്ട് സ്ത്രീകളെയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കുറച്ചു കാലമായി ഹോം സ്റ്റേയില്‍ രാത്രി കാലങ്ങളില്‍ നിരവധി വാഹനങ്ങള്‍ വന്നു പോയിരുന്നതായി പ്രദേശവാസികള്‍ പറഞ്ഞതിന്റെ അടിസ്ഥാനത്തില്‍ പൊലീസ് റെയ്ഡ് നടത്തുകയായിരുന്നു. മൂന്നുദിവസം മുന്‍പാണ് യുവതികളെ ഹോം സറ്റേയിലെത്തിച്ചതെന്ന് പൊലീസ് പറഞ്ഞു. നടത്തിപ്പുകാരനെ അറസ്റ്റ് ചെയ്‌തെങ്കിലും ഇടപാടുകാരെ പിടികൂടാന്‍ സാധിച്ചിട്ടില്ല. എന്നാല്‍ ഹോം സ്റ്റേയില്‍ അനാശാസ്യ പ്രവര്‍ത്തനങ്ങള്‍ നടന്നിരുന്നതായി പ്രാഥമിക അന്വേഷണത്തില്‍ ബോധ്യപ്പെട്ടന്ന് ബത്തേരി പൊലീസ്.

© 2025 Live Kerala News. All Rights Reserved.