പൊലീസുകാര്‍ സഞ്ചരിച്ച വാഹനം പൊട്ടിത്തെറിച്ചു; ഏഴുപേര്‍ തല്‍ക്ഷണം മരിച്ചു; കുഴി ബോംബ് സ്ഥാപിച്ചത് മാവോയിസ്റ്റുകള്‍

റാഞ്ചി: ജാര്‍ഖണ്ഡിലെ മാവോവാദികള്‍ സ്ഥാപിച്ച കുഴിബോംബ് പൊട്ടി ഏഴ് പൊലീസുകാര്‍ കൊല്ലപ്പെട്ടു. എട്ടോളം പേര്‍ക്ക് പരിക്ക്. പലാമു ജില്ലയിലാണ് സംഭവം. വൈകീട്ട് അഞ്ചരയോടെ കാലാപഹര്‍ മേഖലയില്‍ നിന്നും ഹുസൈനാബാദിലേക്ക് മടങ്ങവെയാണ് പൊലീസുകാര്‍ സഞ്ചരിച്ച വാഹനം പൊട്ടിത്തെറിച്ചത്. സ്‌ഫോടനത്തിന് ശേഷം പൊലീസ് വാഹനങ്ങള്‍ക്ക് നേരെ മാവോയിസ്റ്റുകള്‍ വെടിവെയ്പ് നടത്തി. 134 ബറ്റാലിയനിലെ ഉദ്യോഗസ്ഥരാണ് അപകടത്തില്‍പ്പെട്ടത്. പരിക്കേറ്റ ഉദ്യോഗസ്ഥരെ ദല്‍തോന്‍ഗഞ്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി ഐ.ജി എം.എസ് ഭാട്ടിയ പറഞ്ഞു. നിര്‍മാണത്തിലിരിക്കുന്ന ബി.എസ്.എന്‍.എല്‍ ടവര്‍ മാവോയിസ്റ്റുകള്‍ തകര്‍ത്തിരുന്നു.

© 2025 Live Kerala News. All Rights Reserved.