കരിപ്പൂര്‍ സംഭവം കേരളത്തിന്റെ റിപ്പോര്‍ട്ട് വ്യോമയാനമാന്ത്രാലയം തള്ളി

ന്യൂഡല്‍ഹി:കരിപ്പൂര്‍ സംഭവവുമായി ബന്ധപ്പെട്ട് കേരളം നൽകിയ റിപ്പോർട്ട് വ്യോമയാന മന്ത്രാലയം തള്ളി. ഫയർഫോഴ്സ് ഉദ്യോഗസ്ഥരാണ് പ്രശ്നത്തിന തുടക്കമിട്ടതെന്ന വാദം ശരിയല്ല. ഫയർഫോഴ്സ് ഉദ്യോഗസ്ഥൻ സണ്ണിതോമസ്‌ .ഐ.എസ്.എഫിന്റെ പരിശോധനയോട് സഹകരിക്കുന്നത് വിമാനത്താവളത്തിലെ സി.സി.ടി.വി ദൃശ്യങ്ങളിൽ കാണാമെന്നും അശോക് ലവാസ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. സംഘർഷത്തെ തുടർന്ന് റൺവേയിലെ ലൈറ്റുകൾ തകർത്തത് സി.ഐ.എസ്.എഫ് ജവാന്മാരാണെന്നും റിപ്പോർട്ടിൽ പറയുന്നു. സി.ഐ.എസ്.എഫ് സി.ഐ സീതാറാം ചൗധരിക്കെതിരായ ആദ്യ പരാതി അവഗണിച്ചതും പ്രശ്നങ്ങൾക്കിടയാക്കി. സി.ഐ.എസ്.എഫും ഫയർഫോഴ്സും തമ്മിലുള്ള ഈഗോ പ്രശ്നങ്ങൾ വളരാതെ നോക്കണമെന്നും റിപ്പോർട്ടിൽ ശുപാർശയുണ്ട്.

© 2025 Live Kerala News. All Rights Reserved.