യാത്രക്കാരെ സിഐഎസ്എഫ് പരിശോധിക്കേണ്ട: കേന്ദ്ര സര്‍ക്കാര്‍

ദില്ലി: വിമാനത്താവളങ്ങളില്‍ യാത്രക്കാരെ പരിശോധിക്കാന്‍ പ്രത്യേക സേന വേണമെന്നു കേന്ദ്ര വ്യോമയാന മന്ത്രാലയം. സിഐഎസ്എഫ് യൂണിറ്റുകള്‍ വ്യോമയാന മന്ത്രാലയത്തിന്റെ കീഴിലാക്കണമെന്നും മന്ത്രാലയം കേന്ദ്ര ആഭ്യന്തര വകുപ്പിനു റിപ്പോര്‍ട്ട് നല്‍കി.

കരിപ്പൂര്‍ സംഭവത്തെക്കുറിച്ചു കേരളം നല്‍കിയ റിപ്പോര്‍ട്ട് വസ്തുതാവിരുദ്ധമാണെന്നു വ്യോമയാന മന്ത്രാലയത്തിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. റണ്‍വേയിലെ ലൈറ്റുകള്‍ തകര്‍ത്തത് സിഐഎസ്എഫുകാരാണ്. സീതാറാം ചൗധരിക്കെതിരായ പരാതി ആദ്യം അവഗണിച്ചുവെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.

© 2025 Live Kerala News. All Rights Reserved.