താന്‍ രഹസ്യമായി അബോര്‍ഷന് വിധേയമായിട്ടില്ല; വ്യാജ വാര്‍ത്ത നല്‍കിയവര്‍ക്കെതിരെ മാനനഷ്ടക്കേസ് നല്‍കിയതായി പൂനം പാണ്ഡെ

മുംബൈ: ഗര്‍ഭിണിയായതിനെതുടര്‍ന്ന് താന്‍ രഹസ്യമായി അബോര്‍ഷന്‍ നടത്തിയെന്ന വാര്‍ത്ത വ്യാജമാണെന്നും ഇതിനെതിരെ മാനനഷ്ടക്കേസ് നല്‍കിയതായും സെക്‌സ് ബോംബ് പൂനംപാണ്ഡെ. പൂനം പാണ്ഡെ വെബ്‌സൈറ്റിനെതിരെ 100 കോടിയുടെ മാനനഷ്ടക്കേസ് നല്‍കി. വാര്‍ത്ത നിഷേധിച്ച് നേരത്തെ ത്തന്നെ താരം രംഗത്തെത്തിയിരുന്നു. മുംബൈ ഹിന്ദുജ ആശുപത്രിയില്‍ രഹസ്യമായി എത്തി പൂനം പാണ്ഡെ ഗര്‍ഭം അലസിപ്പിച്ചെന്നായിരുന്നു റിപ്പോര്‍ട്ട്. പ്രതികരണങ്ങള്‍ രണ്ടുവട്ടം ആലോചിച്ചുവേണമെന്നും, തന്റെ വിനയത്തിന്മേലുള്ള അതിക്രമം അനുവദിക്കാന്‍ സാധിക്കില്ലെന്നും താരം ട്വിറ്ററില്‍ കുറിച്ചു. സംഭവം അറിഞ്ഞ സമയത്ത് താന്‍ ഷൂട്ടിലായിരുന്നു, ഈ വാര്‍ത്ത കേട്ടപ്പോഴേ താന്‍ അസ്വസ്ഥയായി ഉടന്‍ തന്നെ മാനേജറെ വിളിച്ച് സത്യാവസ്ത അന്വേഷിക്കാന്‍ ആവശ്യപ്പെട്ടു. മാത്രമല്ല ഇത് എഴുതിയ റിപ്പോര്‍ട്ടറെ വിളിച്ച് എന്തിന് ഇത്തരത്തിലുള്ള തെറ്റായ വാര്‍ത്തകള്‍ കൊടുത്തു, ഇതിന് എന്ത് തെളിവാണ് ഉള്ളതെന്നും തിരക്കിയെന്നും പൂനം ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. എന്നാല്‍ ഗര്‍ഭിണിയാണോയെന്ന കാര്യത്തില്‍ പൂനം നിലപാട് വ്യക്തമാക്കിയില്ല.

© 2025 Live Kerala News. All Rights Reserved.