ഗസല്‍ സാമ്രാട്ട് ഉസ്താദ് ഗുലാം അലി സിനിമയിലേക്ക്; ഇന്ത്യന്‍ സിനിമയിലാണ് അരങ്ങേറ്റം

മുംബൈ: ഗസല്‍ ലോകത്തെ സംഗീത ചക്രവര്‍ത്തി ഉസ്താദ് ഗുലാംഅലി ഇന്ത്യന്‍ സിനിമയിലൂടെ അരങ്ങേറ്റം കുറിക്കുന്നു. സുഹെയ്ബ് ഇയാസി സംവിധാനം ചെയ്യുന്ന ഘര്‍വാപ്‌സി എന്ന സിനിമയിലൂടെയാണ് പാക് ഗസല്‍ ഗായകനായ ഗലാം അലി അഭിനയരംഗത്തേയ്ക്കും എത്തുന്നത്. ഈ ചിത്രത്തിലെ ഒരു ഇന്ത്യന്‍ ദേശഭക്തി ഗാനത്തിന് അദ്ദേഹം ഈണം നല്‍കി പാടുന്നുമുണ്ട്. ഇയാസി തനിക്ക് അനുജനെ പോലെയാണെന്നും അതിനാലാണ് അദ്ദേഹത്തിന്റെ സിനിമയില്‍ അഭിനയിക്കാമെന്ന് വെച്ചതെന്ന് ഗുലാം അലി പറഞ്ഞു. പാട്ടുപാടുക എന്നത് എളുപ്പമുള്ള പണിയാണ്. മൂന്ന് നാല് ദിവസത്തെ പരിശീലനത്തിലൂടെ തനിക്ക് നല്ലൊരു നടനാകാനും പറ്റുമെന്നാണ് തോന്നുന്നതെന്നും ഗുലാം അലി ഐഎഎന്‍എസ് വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു. ശിവസേനയുടെ ഭീഷണിയെ വകവെയ്ക്കാതെ ഇടതുപാര്‍ട്ടികളുടെ പിന്തുണയോടെ കേരളത്തിലും കൊല്‍ക്കത്തയിലും ഇദേഹം സംഗീത പരിപാടി നടത്തിയിരുന്നു.

© 2025 Live Kerala News. All Rights Reserved.