ബീഹാറില്‍ ദളിത് ദമ്പതികള്‍ക്ക് ക്രൂരമര്‍ദ്ദനം; കാരണം ക്ഷേത്രദര്‍ശനം നടത്തിയത്

പാട്‌ന: ബീഹാറിലെ ഗോപാല്‍ഗഞ്ച് ജില്ലയിലെ ഹനുമാന്‍ ക്ഷേത്രത്തില്‍ പ്രാര്‍ത്ഥിക്കുന്നതിനിടെയാണ് ദളിത് ദമ്പതികള്‍ക്ക് ക്രൂരമര്‍ദ്ദനം. രാജേഷ് കുമാറും, ഭാര്യ ഷീലാ ദേവിയുമാണ് മര്‍ദ്ദനത്തിന് ഇരയായത്.സംഭവവുമായി ബന്ധപ്പെട്ട് രണ്ടുപേരെ പൊലീസ് അറസ്റ്റു ചെയ്തു.

ദാശ്രത് ചൗധരി എന്നയാള്‍ക്കും മറ്റൊരാള്‍ക്കും എതിരെയാണ് കേസ്. ക്ഷേത്രസന്ദര്‍ശനത്തിനെത്തിയ ഇവരോട് ക്ഷേത്രത്തില്‍ നിന്നും പോകാന്‍ ഒരു സംഘം ആവശ്യപ്പെടുകയായിരുന്നു. അതിനു തയ്യാറാവാതിരുന്നതോടെ അയിത്തജാതിക്കാരെന്ന് വിളിച്ച് ഇരുമ്പു ദണ്ഡ് ഉപയോഗിച്ച് മര്‍ദ്ദിച്ചെന്ന് ദമ്പതികള്‍ ആരോപിക്കുന്നു.

© 2025 Live Kerala News. All Rights Reserved.