സിഐഡി മൂസയുടെ രണ്ടാം പതിപ്പിറങ്ങുന്നു; ഹാസ്യപരമ്പരയ്ക്കായി ആരാധകരുടെ കാത്തിരിപ്പ്

കൊച്ചി: ദിലീപ് നായകനായ സിഐഡി മൂസയുടെ രണ്ടാം പതിപ്പിനുള്ള അണിയറ പ്രവര്‍ത്തനങ്ങള്‍ സജീവമായി. വൈകാതെ തിയറ്ററിലെത്തുമെന്ന് നടന്‍ ദിലീപ് വ്യക്തമാക്കി. ആളുകള്‍ ഏറെ പ്രതീക്ഷിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ ഏറെ തയാറെടുപ്പ് ആവശ്യമാണെന്നും ദിലീപ് പറഞ്ഞു. ദിലീപിന്റെ പുതിയ ചിത്രമായ ടു കണ്‍ട്രീസിന്റെ വിജയഘോഷങ്ങള്‍ക്ക് തലസ്ഥാനത്ത് എത്തിയതാണ ്ദിലീപ്. കൂടുതല്‍പേര്‍ക്കും അറിയേണ്ടിയിരുന്നത് സി.ഐ.ഡി മൂസ ഇനി എന്ന് തീയറ്ററിലെത്തുമെന്നാണ്. ക്യാമറയുടെ പിന്നില്‍ നിന്ന് മുന്നിലേക്ക് വന്ന അനുഭവങ്ങള്‍ ദിലീപ് പങ്കിട്ടു. മികച്ച ഹാസ്യവിരുന്നൊരുക്കിയ സിഐഡി മൂസയില്‍ ജഗതി ശ്രീകുമാറൊഴികെ മറ്റെല്ലാം താരങ്ങളും അണിനിരന്നേക്കുമെന്നാണ് വിവരം.

© 2025 Live Kerala News. All Rights Reserved.