ആരൊക്കെയാണിവരെന്നറിയാമോ? നമ്മുടെ പ്രമുഖനായ മന്ത്രിയുടെയും പ്രശസ്തരായ രണ്ട് സിനിമാനടന്‍മാരുടെയും ക്യാമ്പസ് ചിത്രം

തിരുവനന്തപുരം: കാലത്തിന്റെ കുത്തൊഴുക്കില്‍ ഒലിച്ചുപോകാത്തൊരു അപൂര്‍വസൗഹൃദമാണീ ചിത്രം പറയുന്നത്. ഈ ചിത്രത്തെ കൗതുകകരമാക്കുന്നത് ഇതിലുള്‍പ്പെടുന്നവര്‍ ആരൊക്കെയാണ് എന്നതിലൂടെ കൂടിയാണ്. കേരളാ സര്‍വകലാശാലാ യൂണിയന്‍ യുവജനോത്സവ വിജയികള്‍ക്കായി സംഘടിപ്പിച്ച ഓള്‍ ഇന്ത്യാ യാത്രയില്‍ നിന്നുള്ള ഫോട്ടോയാണിത്. വലത്തേയറ്റ് കൂളിംഗ് ഗ്ലാസിട്ട് കൂട്ടുകാരന്റെ കഴുത്തില്‍ കയ്യിട്ട് നില്‍ക്കുന്നത് സാക്ഷാല്‍ നമ്മുടെ ഹാസ്യ സാമ്രാട്ട് ജഗതി ശ്രീകുമാറാണ്. ഷാളണിഞ്ഞ് കഴുത്തില്‍ ഹാരവുമായി നില്‍ക്കുന്നയാള്‍ക്ക് ഷേക്ക് ഹാന്‍ഡ് നല്‍കുന്നത് ഇപ്പോഴത്തെ സിനിമാമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. ഫോട്ടോയില്‍ ഇടത് വശത്ത് മുകളിലേക്ക് കൈ ഉയര്‍ത്തി നില്‍ക്കുന്നത് നെടുമുടി വേണു. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ മകന്‍ അര്‍ജുനാണ് അച്ഛന്റെ ശേഖരത്തിലുള്ള ഈ അപൂര്‍വ്വ ചിത്രം പുറത്തുവിട്ടത്. കേരളാ യൂണിവേഴ്‌സിറ്റി ചെയര്‍മാനായിരുന്നു ഈ കാലയളവില്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. രണ്ട് പേര്‍ ചലചിത്രമേഖലയില്‍ വെന്നിക്കൊടിപ്പാണിച്ചാല്‍ ഒരാള്‍ രാഷ്ട്രീയത്തില്‍ തന്റേതായ ഇടംകണ്ടെത്തുകയും ഉയര്‍ന്ന സ്ഥാനത്തെത്തുകയും ചെയ്തു.

© 2025 Live Kerala News. All Rights Reserved.