തിയ്യറ്ററുകളെ ഇളക്കിമറിച്ച് കില്ലിംഗ് വീരപ്പന്‍; രാം ഗോപാല്‍ ചിത്രത്തിന് പ്രേക്ഷകരേറെ

മുംബൈ: പുതിയ ചിത്രം കില്ലിംഗ് വീരപ്പന്‍ തിയ്യറ്ററുകളെ ഇളക്കി മറിച്ച് മുന്നേറുന്നു.രാം ഗോപാല്‍ വര്‍മ സംവിധാനം ചെയ്ത ചിത്രമാണ് കില്ലിംഗ് വീരപ്പന്‍. സിനിമയില്‍ വീരപ്പന്റ വേഷമിട്ടത് നാഷനല്‍ സ്‌കൂള്‍ ഓഫ് ഡ്രാമ ബിരുദധാരിയായ സന്ദീപ് ഭരദ്വാജ് ആണ്. സുന്ദരനായ സന്ദീപിനെ പരുക്കന്‍ രൂപമുള്ള വീരപ്പനാക്കി മാറ്റിയത് മേക്കപ്പ് കലാകാരന്‍ വിക്രം ഗേയ്ക്ക്‌വാദ് ആണ്. സന്ദീപ് ഭരദ്വാജിന്റെ രൂപപരിണാമങ്ങള്‍ മുന്‍നിര്‍ത്തി രാം ഗോപാല്‍ വര്‍മ്മ ട്വീറ്റ് ചെയ്ത ചിത്രം രസകരമായ ആ രൂപമാറ്റമാണ് വിശദീകരിക്കുന്നത്. മേക്കപ്പ് ചെയ്ത വിക്രം ഗേയ്ക്ക്‌വാദിനെ അഭിനന്ദിക്കുന്നതാണ് രാം ഗോപാല്‍. ജനുവരി ഒന്നിനാണ് ചിത്രം തിയേറ്ററുകളില്‍ എത്തിയത്.

© 2025 Live Kerala News. All Rights Reserved.